
സിപിഐ എം പതാകയ്ക്കുമുന്നില്‍ ഉടലെടുത്ത നിലമ്പൂര്‍ചരിത്രം. നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം പ്രിയപ്പെട്ട കുഞ്ഞാലിയിലൂടെയായിരുന്നു ആ യാത്രയുടെ തുടക്കം.
കുഞ്ഞാലി എന്ന ഏറനാടിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മണ്ഡലം എന്നതായിരുന്നു നിലമ്പൂരിന്റെ വിശേഷണം തന്നെ. 1965 ലും 1967 ലും കുഞ്ഞാലിയാണ് നിലമ്പൂരിന്റെ എം എല്‍ എയായത്. എന്നാല്‍ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതോടെ നിലമ്പൂരിന്റെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു. ആ കൊലപാതകം ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എം എല്‍ എ ആയിരിക്കെയാണ് കുഞ്ഞാലി കൊല്ലപ്പെടുന്നത്. ഇന്ത്യയില്‍ ആദ്യമായി കൊല്ലപ്പെട്ട എം എല്‍ എ, ഏറനാട് രാഷ്ട്രീയ ചരിത്രത്തില്‍ അന്നും ഇന്നും ധീരസ്മരണകളുണര്‍ത്തുന്ന ധീരപോരാളി തന്നെയായിരുന്നു അദ്ദേഹം. ആ മണ്ണ് കോണ്‍ഗ്രസ് പിടിച്ചടക്കുന്നത് 1970ലാണ്. അത് എ പി ഗംഗാധരന്റെ ജയത്തോടെയായിരുന്നു.
കുഞ്ഞാലിയോട് സ്വന്തം നാട്ടില്‍ തോറ്റതിന്റെ വിങ്ങല്‍ ആര്യാടന്‍ മുഹമ്മദ് മറന്നത് 1977ലാണ്. അത് സിപിഐഎമ്മിന്റെ സെയ്ദാലികുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ വീണ്ടും പരാജയപ്പെട്ടു. 1987 മുതല്‍ 2011വരെ ആര്യാടന്‍ തന്നെയായിരുന്നു മണ്ഡലം പ്രസിഡന്റ്.
Also Read: അത്യാധുനിക നിലവാരത്തിലേക്കുയർന്ന നിലമ്പൂരിലെ സ്കൂൾ: അക്കഥ പറഞ്ഞു തരും ഈ അച്ഛനും മകളും
2011 ആയപ്പോള്‍ ആര്യാടന്റെ ഭൂരിപക്ഷം മൂന്നിലൊന്നില്‍ താഴെയായി കുറഞ്ഞു. 5,598 വോട്ടിനായിരുന്നു ജയം. തൊട്ടടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും ആര്യാടന്‍ മുഹമ്മദ് സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയും മകന്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂരിലെത്തുകയും ചെയ്തു. അപ്പോഴായിരുന്നു പി വി അന്‍വറിന്റെയും കടന്നുവരവ്. ഇടതു പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടായിരുന്നു അന്‍വര്‍ മത്സരിച്ചത്. അന്ന് ആ വിജയത്തില്‍ നിന്ന് വ്യക്തമായിരുന്നു 30ലധികം വര്‍ഷക്കാലത്തോളം ആ മണ്ഡലത്തെ വലച്ച കോണ്‍ഗ്രസ് നീക്കങ്ങള്‍.
നിലമ്പൂരിനെ വളര്‍ത്തുക, പിണറായി സര്‍ക്കാരിന്റെ വികസനത്തിനൊപ്പം ചേര്‍ക്കുക എന്നതാണ് എം സ്വരാജെന്ന നേതാവിലൂടെ ഇടതുസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. വന്യജീവി ശല്യംവും ക്ഷേമപെന്‍ഷന്റേയും പൊള്ളയായ കണക്കുകളും പ്രശ്‌നങ്ങളും നിരത്തി സര്‍ക്കാരിനെ താഴ്ത്തികെട്ടികൊണ്ട് പ്രചരണം നടത്തുന്ന യുഡിഎഫ്, എന്‍ഡിഎക്കാണെങ്കില്‍ തമാശക്കുപോലും നിലമ്പൂര്‍ നേടുമെന്ന് പറയാനാകുകയുമില്ല. വെറും നാല് ശതമാനമാണ് ആകെയുള്ള വോട്ട് വിഹിതവും.
ഇനി നിലമ്പൂര്‍ യു ഡി എഫ് മണ്ഡലമാണെന്ന് പറയുന്നവരോട്, ഉപതെരഞ്ഞെടുപ്പില്‍ 1965, 1967, 1980, 1980 കൂടാതെ 1982, 2016, 2011 എന്നീ വര്‍ഷങ്ങളില്‍ ഇടതുമുന്നണിയാണ് അധികാരത്തല്‍ വന്നത്. സ്വരാജിന്റെ വിജയം അത് അവിടുത്തെ ഓരോ ജനങ്ങളുടേയും വികസനത്തിന്റേയും കൂടി മുന്നേറ്റമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

