
പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർ. മുൻ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചുവെന്ന് ശൈലജ ടീച്ചർ കൈരളി ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകും. എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ല. കഴിഞ്ഞ തവണ മട്ടന്നൂർ തോൽക്കുമെന്ന് സർവ്വേ പ്രവചിച്ചു
പക്ഷേ കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിലായിരുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. പത്തു വർഷത്തെ ഭരണനേട്ടങ്ങൾ തന്നെയാണ് എടുത്തു പറയാനുള്ളതെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച ഉറപ്പിക്കുകയാണ് എം വി ഗോവിന്ദൻ മാസ്റ്ററും. ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ എത്തും, കേരള മോഡലിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുമെന്നാണ് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കുന്നത്.
എൽഡിഎഫ് ഭരണ തുടർച്ചയ്ക്ക് ജനങ്ങൾ ആഗ്രഹിക്കുന്നു നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ആത്മവിശ്വാസത്തിൽ എൽഡിഎഫിന് ആശങ്ക ഇല്ല ജനവധി എൽഡിഎഫിനൊപ്പമാണ്. സർക്കാർ വിരുദ്ധ വികാരമില്ല എക്സിറ്റ് പോൾ ഫലങ്ങളിൽ പോലും മികച്ച മുഖ്യമന്ത്രി പിണറായിയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

