കൊല്ലത്ത് ഉമ്മന്നൂരിലെ 20-ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു

കൊല്ലം ജില്ലയിൽ നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മന്നുർ വിലങ്ങറയിൽ 18 വർഷമായി ബിജെപിയുടെ കൈവശമിരുന്ന സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. ഉമ്മന്നൂരിലെ 20-ാം വാർഡ് വിലങ്ങറ ബിജെപിയിൽ നിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു.

Also read:മൂന്ന് ഗര്‍ഭിണികളെ ബലിനല്‍കാന്‍ ആവശ്യം, പിന്മാറിയതോടെ കൊലപാതകം; പിടിയിലായത് 11 പേരെ കൊന്ന സീരിയല്‍ കില്ലര്‍, ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍

ഉമ്മന്നുർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം ബിജെപി – യുഡിഎഫ്‌ അവിശുദ്ധ സഖ്യത്തിന്‌ വൻ തിരിച്ചടിയായി.18 വർഷമായി ബിജെപിയുടെ കൈവശമിരുന്ന വിലങ്ങറ എൽഡിഎഫ്‌ പിടിച്ചെടുക്കുകയായിരുന്നു. 1273 വോട്ടർമാരിൽ 1044പേർ വോട്ട് ചെയ്തു. സിപിഐ യിലെ ഹരിത അനിൽ 69 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹരിത അനിൽ 440 വോട്ടും ബിജെപിയുടെ രോഹിണി 371 വോട്ടും നേടി.

Also read:പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ പ്രതിഷേധം ശക്തം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

പഞ്ചായത്ത്‌ അംഗം എം ഉഷ രാജിവച്ച ഒഴിവിലാണ്‌ വിലങ്ങറയിൽ ഉപതെരഞ്ഞെടുപ്പ്.ബിജെപി പിന്തുണയോടെ യുഡിഎഫിനാണ്‌ നിലവിൽ പഞ്ചായത്ത്‌ ഭരണം. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡി എഫ്‌ 10 , യുഡിഎഫ്‌-8 , ബിജെപി 2 എന്നിങ്ങനെയാണ്‌ നിലവിലുള്ള കക്ഷിനില.കൊറ്റങ്കരയിലെ എട്ടാം വാർഡായ വായനശാല എൽഡിഎഫ്‌ നിലനിർത്തി. തഴവ പഞ്ചായത്തിലെ 18-ാം വാർഡായ കടത്തൂർ കിഴക്കും പോരുവഴി പഞ്ചായത്തിലെ 15–ാം വാർഡായ മയ്യത്തുംകരയിലും യുഡിഎഫ്‌ വിജയിച്ചു. കടത്തൂർ കിഴക്കും വായനശാലയും ജനറൽ വാർഡും മയ്യത്തുംകരയും വിലങ്ങറയും വനിതാ സംവരണവുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News