കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നും വിട്ടുനിന്ന് നേതാക്കൾ; KPCC ഭാരവാഹികളും DCC പ്രസിഡൻ്റും പങ്കെടുത്തില്ല

യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് നേതാക്കൾ വിട്ടു നിന്നു. കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാക്കൾ പങ്കെടുക്കാതിരുന്നത്.
പരിപാടിയിൽ കെ പി സി സി ഭാരവാഹികളും DCC പ്രസിഡൻ്റും പരിപാടിയിൽ പങ്കെടുത്തില്ല.

ALSO READ : സമ്പൂര്‍ണ പുനഃസംഘനയ്ക്കായുള്ള തർക്കത്തിനിടെ കെപിസിസിയുടെ ആദ്യ ഭാരവാഹിയോഗം നാളെ

എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്ത ജനജാഗ്രത സദസിലാണ് പങ്കെടുക്കാതിരുന്നത്. ജനജാഗ്രത സദസ് ഗ്രൂപ്പ് പരിപാടിയാണെന്ന് ആരോപണം.

അതേസമയം സമ്പൂര്‍ണ പുനഃസംഘന വേണമെന്ന ആവശ്യത്തില്‍ തർക്കം തുടരുന്നതിനിടെ കെപിസിസിയുടെ ആദ്യ ഭാരവാഹിയോഗം ഇന്ന് ചേരും. പുതിയ അധ്യക്ഷന്‍ സ്ഥാനമേറ്റ ശേഷമുള്ള കെപിസിസിയുടെ ആദ്യ ഭാരവാഹിയോഗം കൂടിയാണ് ഇന്ന് ചേരുന്നത്. ഡിസിസി അധ്യക്ഷന്മാരും ഇന്ദിരാ ഭവനിൽ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. ഡിസിസി തലങ്ങളിലെ പുനസംഘടനയും ചര്‍ച്ചയാകും.

ALSO READ:താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത്: എസ്. എഫ്. ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News