മഹാരാഷ്ട്രയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപിയുടെ വിമത വിഭാഗം നേതാക്കള്‍

മഹാരാഷ്ട്രയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപിയുടെ വിമത വിഭാഗം നേതാക്കള്‍ .അജിത് പവാറിനൊപ്പമുള്ള മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് മുംബൈയിലെ വൈ.ബി ചവാന്‍ സെന്ററിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നും ശരത് പവാറിന് പിറന്നാള്‍ ആശംസ നേരാന്‍ എത്തിയതെന്ന് നേതാക്കള്‍ പറയുമ്പോഴും സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനങ്ങളുണ്ട്.

Also Read: ഏക സിവിൽകോഡ്: ശശി തരൂരിനെ തള്ളി വി ഡി സതീശന്‍

പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു. ഇക്കാര്യം ശരത് പവാറിനോടും പറഞ്ഞെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അജിത് പവാര്‍ അടക്കമുള്ള വിമത പക്ഷ നേതാക്കള്‍ ശരത് പവാറിനെ കണ്ട് അനുഗ്രഹം വാങ്ങിയതായി നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here