കൊട്ടിക്കലാശത്തിനിടെ ലീഗ്, കോൺഗ്രസ് ആക്രമണം; സിപിഐഎം പ്രവർത്തകർക്ക് പരിക്ക്

cpm

തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായായി നടന്ന കൊട്ടിക്കലാശത്തിനിടെ ഇടതുപക്ഷ പ്രവർത്തകർക്കെതിരെ പരക്കെയുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ട് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ അസ്വസ്ഥരായാണ് വലതുപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞത്.കണ്ണൂർ അഴിക്കോട് കൊട്ടിക്കലാശത്തിനിടെ സിപിഐഎം പ്രവർത്തകർക്ക് നേരെ ലീഗ് അഴിച്ചുവിട്ട ആക്രമണത്തിൽ നാല് സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കുറുക്കുവഴി എത്തിച്ചത് മരണക്കയത്തിൽ; മഹാരാഷ്ട്രയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

അടൂർ അറുകാലികരിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനെ ആണ് വെട്ടേറ്റത്. തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ അലക്സ് ആണ് അദ്ദേഹത്തെ വെട്ടിയത് എന്ന് ഇടതുപക്ഷം ആരോപിച്ചു. തലയ്ക്കും കാലിനും ആണ് രാധാകൃഷ്ണന് പരിക്കേറ്റത്. നേരത്തെ കോവളം മണ്ഡലത്തിലെ കല്ലിയൂരിൽ കൊട്ടികലാശത്തിനിടെ ബിജെപി പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചതിനെ തുടർന്ന് ഉപന്നിയൂർ സ്വദേശി കാർത്തികയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News