ഇതാ മറ്റൊരു കേരള സ്റ്റോറി കൂടി; ഗീതയേയും വിഷ്ണുവിനെയും ഒന്നിപ്പിച്ച് ലീഗ്

കേരളത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മലപ്പുറം വേങ്ങരയിൽ ഇന്നൊരു വിവാഹം നടന്നു. വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹമായിരുന്നു അത്. വിഷ്ണുവിന്റെയും ഗീതയുടെയും ഒന്നിപ്പിച്ചതാകട്ടെ മുസ്ലിം ലീഗും !

ALSO READ: കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴങ്ങി ലീഗ്; സിപിഐഎം സെമിനാറിൽ പങ്കെടുക്കില്ല

വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് വിഷ്ണുവിന്റെയും ഗീഥായുടെയും വിവാഹം നടത്തികൊടുത്തത്. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ് ഇത്. വിവാഹസദ്യ വരെ ലീഗാണ് ഒരുക്കിനൽകുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവർ ഉണ്ടായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍, ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് ഉൾപ്പെടെ വിവിധ രാഷ്ട്രീയപാര്ടികളിലെ പ്രതിനിധികളും പങ്കെടുത്തു.

ALSO READ: സ്നേഹത്തിന്റെ 6 കോടി പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത് 6 കോടിയോളം പൊതിച്ചോറുകൾ

മലപ്പുറം ജില്ലയുടെ പൊതു മതേതരത്വ സ്വഭാവത്തെ ഉയർത്തിക്കാണിക്കുന്നതാണ് ഈ വിവാഹം. ജില്ലയെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുയർന്നുവരുന്ന പ്രചാരണങ്ങൾക്ക് മറുപടി കൂടിയാണ് ഈ വിവാഹം. ജാതിമതഭേദമന്യേ എല്ലാവരും ക്ഷേത്രപരിസരത്ത് ഒത്തുകൂടിയത് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന നിലപാടിനെ ഊട്ടിയുറപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News