
തിരുവനന്തപുരത്ത് കുമാരപുരം- പൂന്തി റോഡില്‍ ശ്രീചിത്ര കോര്‍ട്ടേഴ്‌സ് റോഡിനു മുന്‍പില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി 29/4/2025 ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ചില പ്രദേശങ്ങളില്‍ ജല വിതരണം മുടങ്ങും.
പൂന്തി റോഡ്, കുമാരപുരം, ഐറ്റിക്കോണം , ലാന്‍ഡ് ഡൗണ്‍ പാര്‍ക്ക്, ഈറോഡ് കോളനി, അണമുഖം, ആനയറ, കടകംപള്ളി, വെണ്‍പാലവട്ടം, ഒരുവാതില്‍ക്കോട്ട, കരിക്കകം , വേളി, കൊച്ചുവേളി, വലിയവേളി, വെട്ടുകാട്, മാധവപുരം, പൗണ്ടുകടവ് എന്നീ ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ ശുദ്ധജല വിതരണം തടസപ്പെടും.
ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here