വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച; എ സി ഗ്രില്ലിലെ ലീക്കെന്ന് വിശദീകരണം

പ്രധാനമന്ത്രി നരേന്ദ്രമോദ് ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു. സാങ്കേതിക വിദഗ്ദർ പരിശോധന നടത്തി. എ സി ഗ്രില്ലിലെ ലീക്കെന്നാണ് ഇതേസംബന്ധിച്ച് റെയിൽവേ വിശദീകരണം നൽകിയത്. പരിശോധന സാധാരണ നടപടിയെന്നും റെയിൽവേ വ്യക്തമാക്കി. ചൊവ്വാഴ്‌ച‌ കാസർകോട് ആദ്യ സർവീസ് അവസാനിച്ച ട്രെയിൻ അതീവ സുരക്ഷയ്ക്കായി കണ്ണൂരിൽ എത്തിച്ചതാണ്. ബുധനാഴ്‌ച 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News