താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക് ആറുമാസം സമയം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങില്‍ താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലായാണ് വിള്ളല്‍ കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാന്‍ ആറുമാസമെങ്കിലും സമയം എടുക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

അതേസമയം താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. പ്രധാന താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായം ഇല്ലാതായതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമികമായി എഎസ്‌ഐയുടെ നിഗമനം.

മനുസ്മൃതിയെ അംഗീകരിക്കാത്ത അംബേദ്കറെയും നെഹ്റുവിനെയും ആക്രമിച്ച ആര്‍എസ്എസ് ഇപ്പോള്‍ സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Also read –

താഴികക്കുടത്തിനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലമാണ് കുമ്മായത്തിന് ഇളക്കം സംഭവിച്ചതെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ലൈറ്റ്
ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ് അറ്റകുറ്റപണി ഉടന്‍ ആരംഭിക്കുമെന്നും താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്‌പേയ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News