
എറണാകുളം ജില്ലയിലെ യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയ്ക്ക് വാടകയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് കോടിക്കണക്കിന് രൂപ. ഒരു കോടിയിലധികം രൂപ വാടക കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ പോലും തുറന്നു പ്രവര്‍ത്തിക്കുന്നത് സെക്രട്ടറിയുടെ വിവേചനാധികാരത്തില്‍. വിവരാവകാശ രേഖയിലാണ് നഗരസഭയുടെ വിശദീകരണം.
യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ നഗരസഭയ്ക്ക് പിരിഞ്ഞു കിട്ടാനുള്ളത്. പത്തോളം ഉടമകളുടെ പേരിലായി 20 കടമുറികളാണ് വാടക കുടിശ്ശിക വരുത്തിയിട്ടുള്ളത്. 1.37 കോടിയില്‍ അധികം രൂപയാണ് മാര്‍ച്ച് 31 വരെ ഇവര്‍ വാടക കുടിശ്ശിക നല്‍കാനുള്ളത്. ഒരു ലക്ഷം മുതല്‍ ഒരു കോടിയിലധികം രൂപ വരെ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഈ പട്ടികയിലുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. കുടിശ്ശിക പിരിച്ചെടുക്കാതെ നഗരസഭയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന നടപടികളാണ് നഗരസഭാ സെക്രട്ടറിയുടേതെന്നും രാജു വാഴക്കാല പറഞ്ഞു.
Read Also: ലീഗ് നേതാവിൻ്റെ മകൻ രാസലഹരിയുമായി പിടിയിൽ
വാടക കുടിശ്ശികയുടെ പേരില്‍ നേരത്തേ നഗരസഭ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ പോലും കുടിശ്ശിക തീര്‍ക്കാതെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ്, എന്‍ ജി ഒ ഷോപ്പിങ് കോംപ്ലക്‌സ്, നഗരസഭാ ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഇത്രയധികം പണം നഗരസഭയ്ക്ക് നല്‍കാന്‍ ഉള്ളത്. നഗരസഭയിലെ യു ഡി എഫ് ഭരണ സമിതിയും വാടക കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here