ചാമ്പ്യൻഷിപ്പ് കിരീടം ലീഡ്സിന്; നേട്ടം സെഞ്ചൂറിയനായി

leeds-united-english-championship-title

ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി ലീഡ്സ് യുണൈറ്റഡ്. രണ്ടാം നിര ഇംഗ്ലീഷ് ഫുട്ബോൾ ലീഗാണിത്. സീസണ്‍ ഫൈനല്‍ മത്സരത്തില്‍ പ്ലൗമത് അഗാര്‍ലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ആവേശകരമായ സീസണില്‍ ബേര്‍ണ്‍ലിയെ ഗോള്‍ വ്യത്യാസത്തിൽ ലീഡ്സ് മറികടക്കുകയായിരുന്നു.

ഇരു ടീമുകളും 100 പോയിന്റ് വീതം നേടി ചരിത്രവും സൃഷ്ടിച്ചു. ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ മറ്റ് ആറ് ടീമുകള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ മൂന്ന് ടീമുകള്‍ 100ഓ അതില്‍ കൂടുതലോ പോയിന്റ് നേടിയ ആദ്യ സീസണും ഇതാണ്.

Read Also: അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയിലെ ത്രില്ലർ പോരാട്ടത്തിൽ ആർസിബിക്ക് ജയം

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ബേര്‍ണ്‍ലി ജയിച്ചിരുന്നു. എന്നാൽ ഗോള്‍ ശരാശരിയില്‍ ലീഡ്സ് മുന്നിലായതിനാല്‍ ബേര്‍ണ്‍ലിക്ക് കിരീടം നഷ്ടമായി. മില്‍വാലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബേര്‍ണ്‍ലി തോല്‍പ്പിത്.
ലീഡ്സിന്റെ വിജയ ഗോള്‍ ഇഞ്ചുറി ടൈമിലാണ് പിറന്നത്. ലീഡ്സും ബേര്‍ണ്‍ലിയും പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News