തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി മധ്യകേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ

പ്രചരണത്തിൽ മുന്നേറി എൽഡിഎഫ് സ്ഥാനാർഥികൾ. മധ്യകേരളത്തിലെ ഇടതു സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പര്യടനം പൂർത്തിയായി. പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു. മധ്യകേരളത്തിലെ ഇടുക്കി, മാവേലിക്കര, എറണാകുളം മണ്ഡലം കൺവെൻഷനുകളായിരുന്നു ഇന്ന് നടന്നത്.

Also Read; പ്രതികാര നടപടിയുമായി ഗവർണർ; കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വിസിമാരെ പുറത്താക്കി

വളരെ ആവേശത്തിലാണ് മധ്യകേരളത്തിലെ ഇടതു സ്ഥാനാർഥികൾ. വൻ ജനപങ്കാളിത്തത്തോടെ മധ്യകേരളത്തിലെ മാവേലിക്കര, ഇടുക്കി, എറണാകുളം മണ്ഡലം കൺവെൻഷനുകൾ നടന്നു. എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി കെജെ ഷൈൻ ടീച്ചർ പറവൂർ മണ്ഡലത്തിലെ പര്യടനത്തിന് ശേഷം മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി എഎം ആരിഫ് പര്യടനം നടത്തിയത്. റോഡ് ഷോയാേടെയാണ് സ്ഥാനാർത്ഥിയുടെ പ്രചരണം അവസാനിച്ചത്.

പെരുമ്പാവൂർ, കുന്നത്തുനാട് മേഖലയിലാണ് ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥ് പര്യടനം നടത്തിയത്. കോട്ടയത്തെയും ഇടുക്കിയിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സൗഹൃദ സന്ദർശനങ്ങൾ ഇന്നും തുടർന്നു. കോട്ടയത്തെ തോമസ് ചാഴികാടൻ പാലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയിലെ ജോയ്സ് ജോർജ് ചെറുതോണി, കരിമ്പൻ മേഖലയിലും പര്യടനം നടത്തി. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഇന്ന് പ്രചാരണ രംഗത്തുണ്ടായില്ല.

Also Read; ‘കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, ജയിക്കുന്നവർ ആരൊക്കെ പിന്നീട് കോൺഗ്രസിൽ ഉണ്ടാവുമെന്ന് പറയാനാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

ഇരിങ്ങാലക്കുട, നാട്ടിക മണ്ഡലങ്ങളിലാണ് തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ പ്രചരണം നടത്തിയത്. തൃപ്രയാറിൽ നിന്ന് റോഡ് ഷോയും സംഘടപ്പിച്ചു. അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയിലും വയലാറിലും പുഷ്പാർച്ചന നടത്തിയാണ് മാവേലിക്കര ഇടതു സ്ഥാനാർഥി സിഎ അരുൺകുമാർ പ്രചരണം ആരംഭിച്ചത്. യുഡിഎഫിനും എൻഡിഎയ്ക്കും പ്രചാരണത്തിൽ സജീവമാകാൻ ഇതു വരെ സാധിച്ചിട്ടില്ല സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News