ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്; എസ്ഐആർ മുഖ്യ വിഷയമാക്കി ഇടതുപക്ഷം

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം മുന്നിൽക്കണ്ട് ഇടതുപക്ഷം. എസ്ഐആർ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടതുപക്ഷം. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് പ്രചരണം ശക്തമാക്കി ഇരുമുന്നണികളും രം​ഗത്തുണ്ട്. 90 ലക്ഷത്തോളം പേരെയാണ് എസ്ഐആർ വഴി പുറത്താക്കിയത്. ബം​ഗാൾ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുെ പ്രചരണം ശക്തമാണ്. തൃണമൂൽ കോൺ​ഗ്രസിന്റെ ഭീഷണികളെ വകവയ്ക്കാതെ ആണ് ഇടതുമുന്നണി പ്രചാരണം ശക്തമാക്കുന്നത്.

ബാരാനഗറിൽ ഇടതുമുന്നണി സ്ഥാനാർഥി സയൻദീപ് മിത്രയുടെ റോഡ്‌ഷോയിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും യുവജനങ്ങളും സ്‌ത്രീകളുമാണ്‌. ബരാജോറ, സാൽട്ടോറ മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർഥിളായ സുജിത് ചക്രവർത്തി, നന്ദദുലാൽ ബൗരി എന്നിവരുടെ പ്രചാരണവും വൻ ആവേശത്തിലാണ്‌. മേഖലയിലെ അടച്ചുപൂട്ടിയ ഫാക്‌ടറികളിലെ തൊഴിലാളികൾ ഫാക്‌ടറികൾ തുറക്കണമെന്ന ആവശ്യമാണ്‌ സ്ഥാനാർഥികളോട്‌ പങ്കുവെച്ചത്‌. ബാലിഗഞ്ചിലെ യുവസ്ഥാനാർഥി അഫ്രീൻ ശിൽപിയുടെ പ്രചാരണത്തിലും വലിയ ജനപങ്കാളിത്തമാണുള്ളത്‌.

അതേ സമയം, 100ൽ കൂടുതൽ സീറ്റ് ഉറപ്പിച്ച് ബിജെപി. ബിജെപി നടത്തിയ ആഭ്യന്തര സർവേയിലാണ് 100 കടക്കുമെന്ന് കണ്ടെത്തൽ.115 മുതൽ 125 വരെ സീറ്റ് കിട്ടും എന്നാണ് ബിജെപിയുടെ കണക്ക്. പ്രചാരണം ഊർജിതമാക്കിയാൽ അധികാരം പിടിക്കാം എന്ന് പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രചാരണം ശക്തമാക്കാൻ പ്രവർത്തകർക്ക് അമിത് ഷാ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News