
ലഹരിക്കെതിരെ പ്രചാരണ പരിപാടികൾ സജീവമാക്കി എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകൾ. കോഴിക്കോട് വടകരയിൽ എസ് എഫ് ഐ, മാരത്തൺ സംഘടിപ്പിച്ചു. താമശ്ശേരിയിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ചിൽ നിരവധി പേർ പങ്കാളികളായി.
“വേണ്ടാ ലഹരിയും ഹിംസയും ലഹരിയ്ക്കെതിരെ ജനകീയ യുദ്ധത്തിൽ അണിചേരുക ” എന്ന സന്ദേശവുമായി ഡി വൈ എഫ് ഐ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കനത്ത മഴയെ അവഗണിച്ചും നിരവധി പേർ മാർച്ചിൽ പങ്കാളികളായി. ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ താമരശ്ശേരി കാരാടി മുതൽ ചുങ്കം വരെ നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.
Also read: കോഴിക്കോട് അഴുക്കുചാലില്‍ വീണ് ഒരാളെ കാണാതായി
സി പി ഐ എം താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹികളായ പി സി ഷൈജു. എൽ ജി ലിജീഷ് എന്നിവർ സംസാരിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ് എഫ് ഐ വടകരയിൽ മാരത്തൺ സംഘടിപ്പിച്ചു. വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ RISE_ABOVE_VADAKARA RUN AGAINST DRUGS എന്ന മുദ്രാവാക്യം ഉയർത്തി, വടകര താഴെ അങ്ങാടി തുടങ്ങി സാൻ്റ് ബാക്സിൽ സമാപിച്ചു.
നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന പരിപാടി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ഹൈഡ്രജൻ ബലൂൺ പറത്തിയാണ് പരിപാടി അവസാനിച്ചത്. സിപിഐ (എം) വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ പി താജുദ്ദിൻ, അമൽ രാജ് എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

