പലസ്തീനു നേരെയുള്ള ഇസ്രായേൽ കൂട്ടക്കുരുതിയിൽ ദില്ലിയിൽ ഇടതു സംഘടനകളുടെ പ്രതിഷേധം

CPIM wayanad

പലസ്തീനു നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇടതു സംഘടനകൾ. ദില്ലി ജന്തർ മന്ദിറിൽ പാലസ്തീൻ സോളിഡാരിറ്റി ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഇടതു സംഘടനകൾ ഐക്യദാർഢ്യം അറിയിച്ചു. അതേസമയം ഇസ്രായേലിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാറിന്റേതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന തുടരെയുള്ള ആക്രമണങ്ങളെ അപലപിച്ചു കൊണ്ടാണ് ഇടതു സംഘടനകളുടെ നേതൃത്വത്തിൽ പലസ്തീൻ സോളിഡാരിറ്റി ഓർഗനൈസേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. ദില്ലി ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സിപിഐഎം, അഖിലേന്ത്യ കിസാൻ സഭ, എസ്എഫ്ഐ തുടങ്ങിയ ഇടത് സംഘടനകളുടെ നേതാക്കാളും പ്രവർത്തകരും തുടങ്ങി നൂറുകണക്കിനാളുകളാണ് അണിനിരന്നത്.

ALSO READ; നെതന്യാഹുവിൻ്റെ ചോരക്കൊതിക്ക് ഒടുക്കമില്ല: ഗാസയിൽ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 600ഓളം പേർ

അമേരിക്കയുടെ പിന്തുണയോടെയുള്ള സാമ്രാജ്യത്വ കൊള്ളയാണ് ഇസ്രായേൽ ഗാസയിൽ നടത്തുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ വിമർശിച്ചു. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ സമീപനത്തെയും ഇടതു സംഘടനകൾ അപലപിച്ചു. ഇസ്രായേൽ ആക്രമണത്തിനെതിരെ ശബ്ദമുയർത്താനും ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ പിന്തുണയ്ക്കാനും പ്രതിഷേധ കൂട്ടായ്മയിലൂടെ പാലസ്തീൻ സോളിഡാരിറ്റി ഓർഗനൈസേഷൻ ആഹ്വാനം ചെയ്തു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സിപിഐഎം കേന്ദ്ര കമ്മറ്റി അംഗങ്ങളായ കെകെ ശൈലജ, പി കെ ശ്രീമതി, സിപിഐഎം ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പലസ്തീന് ഐക്യദാർഢ്യം അറിയിച്ച് പ്രതിഷേധത്തിൽ അണിചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News