
കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വർഗീയ ശക്തികൾ നാട്ടിൽ പിടിമുറുക്കാൻ ശ്രമം ശക്തമാക്കുന്നതിനിടെയാണ് തിരത്തെടുപ്പ് നടക്കുന്നത് എന്ന് പറഞ്ഞ എംഎ ബേബി .ആർഎസ്എസ് നേതൃത്വം നൽകുന്ന വർഗീയ ധ്രുവീകരണത്തിനുള്ള ബദൽ ഇടതുപക്ഷമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തു ഏറെക്കാലമായി നിനിൽക്കുന്ന ബിജെപി കോൺഗ്രസ് ഡീലിനെ പറ്റി സംസാരിക്കവെ ബിജെപിയുമായുള്ള ബന്ധം മറയ്ക്കുവാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതെന്ന് പറഞ്ഞു. കേരളത്തിൽ തുടര്ഭരണം ഉറപ്പാണെന്നും ഈ വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സെഞ്ച്വറി അടിക്കുമെന്നും ബേബി പറഞ്ഞു. വിവാദമായ എഫ്സിആർഎ നിയമത്തെ പറ്റി സംസാരിക്കവെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിയമം ശക്തമാക്കുന്നതെന്നും ഈ നിയമത്തിൽ നിന്നും ആർഎസ് എസ്സിനെ ഒഴിവാക്കിയത് ഇന്ദിരാഗാനന്ദിയാണെന്നും ബേബി പറഞ്ഞു.
ശബരിമല വിഷയത്തെ പറ്റി സംസാരിക്കവെ സ്വർണ്ണം കട്ടവരും, വിറ്റവരും , വാങ്ങിയവരും കോൺഗ്രസ് ബന്ധമുള്ളവർ ആണെന്നും. കൊലയുമായി ബന്ധമുള്ളവർ ഒന്നിലേറെ തവണ സോണിയാ ഗാന്ധിയെ കണ്ടത് സംശയാസ്പദമാണെന്നും ഇതിൽ വിശദീകരണം നടത്തേണ്ടത് കോൺഗ്രസ് നേതൃത്വം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: ഖാലിദ് ജമീലിന് കീഴിൽ പുത്തൻ ഉണർവ്; ലണ്ടൻ യൂണിറ്റി കപ്പിൽ കന്നി അങ്കത്തിന് ഇന്ത്യ
സിപിഐഎമ്മിന് വോട്ട് ചെയ്യുന്നതുമായി ബദ്ധപ്പെട്ട് എസ് ഡി പി ഐ യോട് ഒരു അഭ്യർത്ഥനയും നടത്തിയിട്ടില്ലഎന്ന് പറഞ്ഞ എം എ ബേബി ഇടതുപക്ഷത്തെ മാത്രം ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ കാസർഗോഡ് യുഡിഎഫ് പറഞ്ഞിട്ട് എസ് ഡി പി ഐ പിന്തുണ പിൻവലിച്ച കരയാവും ഓർക്കണമെന്ന് പറഞ്ഞു. പെരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദത്തിൽ ഇടതുപക്ഷ സ്ഥാനാർഥി തന്നെ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പാർട്ടി പരിശോധിക്കും എന്നും ബേബി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

