രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വി ഡി സതീശന്‍ നിലവാരമില്ലത്ത നേതാവാണ്. സ്ഥാനത്തിന് യോജിക്കാത്ത നിലയില്‍ കള്ളങ്ങള്‍ വിളിച്ചു പറയുകയാണ് പ്രതിപക്ഷ നേതാവ്. തനിക്ക് രാജീവ് ചന്ദ്രശേഖറിനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വി ഡി സതീശന് മറുപടി നല്‍കി. തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ എല്ലാം സതീശന് എഴുതികൊടുക്കാം. കൈരളി ചാനലില്‍ മാത്രമേ തനിക്ക് ഷെയറുള്ളൂ. ഭാര്യയ്ക്ക് ബിസിനസ് ഉണ്ടെങ്കില്‍ അതും സതീശന് എഴുതികൊടുക്കാം. മുദ്രപ്പേപ്പറുമായി വന്നാല്‍ ഒപ്പിട്ട് നല്‍കാമെന്നും ജയരാജന്‍ പരിഹസിച്ചു.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്നും അദ്ദേഹം പറഞ്ഞു. 150 കോടി കള്ളപ്പണത്തിന് മേല്‍ വി ഡി സതീശന്‍ അടയിരിക്കുകയാണ്. പി വി അന്‍വറിന്റെ ആരോപണം വി ഡി സതീശന്‍ ഇതുവരെ നിഷേധിച്ചില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 24 ന്യൂസ് ചാനല്‍ തന്നെ കുറേക്കാലമായി വേട്ടയാടുന്നു. ചാനല്‍ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. 24 ചാനലിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധിക്ക് സമൻസ്

അതേസമയം സിഎഎയ്ക്ക് എതിരെ യു ഡി എഫ് നടത്തുന്നത് ആത്മാര്‍ത്ഥതയില്ലാത്ത പ്രതിഷേധമെന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു. കേരളത്തില്‍ എല്‍ ഡി എഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ്. ബി ജെ പി കടന്നു വരുന്നതില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News