സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം; നിയമ സഹായ സമിതി നടപടി ആരംഭിച്ചു

സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം വേഗത്തിലാക്കാൻ നിയമ സഹായ സമിതി നടപടി ആരംഭിച്ചു. 34 കോടി ദയാധനം സമാഹരിച്ച വിവരം, ആക്ഷൻ കമ്മിറ്റി ഇന്ത്യൻ എംബസിയെ അറിയിച്ചു. റഹീമിനെ കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും. സ്വപ്നം കണ്ട 34 കോടി ദയാധനം, യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കുടുംബം. ജയിൽ മോചിതനായി മകൻ വരുന്നതും കാത്ത് കഴിയുകയാണ് ഉമ്മ ഫാത്തിമയും കുടുംബാംഗങ്ങളും.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ റിപ്പോർട്ടുകൾ

സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും. നടപടി വേഗത്തിലാക്കാൻ നിയമ സഹായ സമിതി തീരുമാനിച്ചു. ഇതിനായി ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി തേടും. പ്രതീക്ഷിച്ചതിലും മുമ്പ് തന്നെ സഹായധനം സമാഹരിക്കാനായതിൻ്റെ സന്തോഷം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പങ്കുവെച്ചു. കുടുംബത്തിൻ്റെ സന്തോഷത്തിലും, മാനവിക ഐക്യത്തിലും പങ്കുചേരാൻ ഫറോക്കിലെ റഹീമിൻ്റെ വീട്ടിലേക്ക് ജനങ്ങൾ ഇപ്പോഴും എത്തുന്നു.

Also Read: മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News