ഇതാരാ നിവിൻ പോളിയോ? താടി വെച്ച് പുത്തൻ ലുക്കിൽ ലെജൻഡ് ശരവണൻ

സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യചിത്രങ്ങളിലെ നായകനായാണ് ശരവണന്‍ ആസ്വാദകശ്രദ്ധ നേടിയത്. പലര്‍ക്കും അദ്ദേഹം ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്‍റെ സ്ഥാപനത്തിന് വന്‍ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത് ലെജൻഡ് ശരവണന്റെ ഏറ്റവും പുതിയ ലുക്കാണ്. റോൾസ് റോയ്സിൽ പുത്തൻ ലുക്കിലായിരുന്നു ശരവണൻ്റെ എൻട്രി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശരവണൻ്റെ മേക്കോവർ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു. വീഡിയോയിലെ ശരവണൻ്റെ ലുക്ക് കണ്ട് നിവിൻ പോളിയെ പോലെയുണ്ടല്ലോ എന്നാണ് ഉയർന്നുവരുന്ന പ്രതികരണം.

എപ്പോഴും കാണുന്ന ക്ലീൻ ഷേവ് ലുക്കിൽനിന്നും മാറി താടിയിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ശരവണൻ എത്തിയത്. പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണൻ്റെ ഈ മേക്കോവറെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 52 കാരനായ ‘ശരവണൻ അരുൾ’ തമിഴ്നാട്ടിലെ വൻവ്യവസായ ശൃംഖലയെ നയിക്കുന്ന ബിസിനസ്മാനാണ്. പുതുമുഖ നായകനായുള്ള ശരവണൻ്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ദ് ലെജൻഡ്’.

ആദ്യ ചിത്രം റിലീസ് ചെയ്തതിനു ശേഷം പുത്തൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ട് ശരവണൻ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. പുതിയ യുഗം ആരംഭിക്കുന്നു എന്ന ഹാഷ് ടാഗോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യ സിനിമയ്ക്കു റിലീസിനു മുൻപ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയിരുന്നെങ്കിലും മികച്ച ഇനിഷ്യൽ നേടാൻ ശരവണന് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News