
നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചയും വോട്ടെടുപ്പും നടക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. ഈ മാസം 25 വരെയാണു സഭ.
Also read: കേന്ദ്ര അവഗണനകൾക്ക് ഇടയിലും കേരളം മുന്നോട്ട്: പിണറായി വിജയൻ
ചോദ്യോത്തര വേളയിൽ വിഴിഞ്ഞം പദ്ധതിയിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ നീട്ടൽ വിഷയങ്ങളും ഇന്ന് സഭയിൽ വരും. വിവിധ ക്ഷേമനിധി ബോർഡുകളിലെ കുടിശ്ശിക മൂലം ക്ഷേമപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു എന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം.
Also read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും
സബ്ജക്ട് കമ്മിറ്റിക്കുവിട്ട സ്വകാര്യ സർവകലാശാലാ ബിൽ, വയോജന കമ്മിഷൻ ബിൽ എന്നിവ നടപ്പുസമ്മേളനത്തിൽ പാസാക്കും. പൊതുസർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ രണ്ടാം ഭാഗം ഈ മാസം 20ന് അവതരിപ്പിക്കും. സംസ്ഥാന സ്പോർട്സ് ഭേദഗതി ബില്ലും സഭ ചർച്ചയ്ക്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

