കഴുത്തിനോട് കൂട്ടിക്കെട്ടി കാലുകള്‍; മൃതശരീര ബാഗിനുള്ളില്‍; മാലിന്യ ട്രക്കില്‍ നിന്നും യുവതിയുടെ മൃതദേഹം, സംഭവം അയല്‍സംസ്ഥാനത്ത്

ബാഗിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതശരീരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മാലിന്യ ട്രക്കില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ച രാത്രി ബെംഗളുരുവിലാണ് സംഭവം. ഇവരുടെ കാലുകള്‍ കഴുത്തുമായി കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. 25നും 30നുമിടയില്‍ പ്രായമുള്ള യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ: പോരാട്ടവീഥിയിലെ ‘ആദർശ’ക്കരുത്ത്: ഇന്ത്യയിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്‌ കേര‍ളത്തിന്‍റെ സംഭാവനയായി ആദർശ്‌ എം സജി

ചന്നംമനേക്കരേ സ്‌കേറ്റിംഗ് ഗ്രൗണ്ടിന് സമീപമുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ട്രക്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഡ്രൈവറാണ് ഈ ബാഗ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത്. യുവതി ലൈംഗികാത്രികമത്തിന് ഇരയായതായാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യ കമ്പനിയുടെ ടി ഷര്‍ട്ടും പാന്റും ധരിച്ചിട്ടുള്ള യുവതി, അടിവസ്ത്രം ധരിക്കാത്ത നിലയിലാണ്.

ALSO READ: ‘വിദ്യാലയങ്ങളിലെ സൂംബ പരിശീലനം തുടരണം’; സമൂഹത്തെ പിന്നോട്ട് നയിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളണമെന്നും ബാലസംഘം

സിസിടിവി ദൃശ്യങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി 12.30ക്കും 12.40നുമിടയില്‍ ഒരു വാഹനത്തിലെത്തിയ രണ്ടുപേര്‍ മൃതദേഹം ഉപേക്ഷിച്ച് മടങ്ങുന്നത് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News