തനിക്ക് മലയാളം അറിയില്ല, അതിന്റെ പരിമിതി ഉണ്ട്; ലെനയുടെ പുസ്തകം മലയാളത്തിലേക്കും

മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. അടുത്തിടെ ലെന പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. ഇപ്പോഴിതാ താന്‍ എഴുതിയ പുസ്തകമായ ‘ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്’ മലയാളത്തിലും പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലെന.

ALSO READ: പാപ്പനംകോട് വാഹനാപകടത്തില്‍ ഒരു മരണം

പുസ്തകം ഓരോരുത്തരുടെയും കഥയാണെന്നും ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിക്കുമെന്നും കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പറഞ്ഞു.

പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ടെന്നും ലെന പറഞ്ഞു.ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല്‍ മാത്രം. മെഡിറ്റേഷന്‍ പരിശീലിച്ചാല്‍ കൂടുതല്‍ അനുഭൂതി നേടാമെന്നും ലെന പറഞ്ഞു.

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്ന നടിയുടെ പ്രസ്താവന ഏറെ വൈറലായിരുന്നു.ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലം. 63-ാമത്തെ വയസ്സിൽ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയതും എന്നുമാണ് ലെന പറഞ്ഞത്.

ALSO READ: നിയമന കോഴ; കോഴിക്കോട് രണ്ട് കോൺഗ്രസ്‌ നേതാക്കൾക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News