“ലോകത്താദ്യമായി മുൻജന്മത്തെ കുറിച്ച് സംസാരിച്ചയാൾ ഞാൻ ആണോ”; വിവാദങ്ങളോട് പ്രതികരിച്ച് ലെന

മുൻജന്മത്തെക്കുറിച്ചും മനസികാരോഗ്യത്തെകുറിച്ചും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലെ വിവാദങ്ങളോട് പ്രതികരിച്ച് നടി ലെന. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ഒരു അഭിമുഖത്തെ ചെറിയ റീലുകളായും വിഡിയോകളായും പ്രചരിപ്പിക്കുമ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ലെന പറഞ്ഞു. താനൊരു പ്രാക്ടീസ് ഉള്ള മനഃശാസ്ത്രജ്ഞ അല്ലെന്നും മുഴുവൻ സമയ സിനിമാനടി ആണെന്നും നടി വ്യക്തമാക്കി.

ALSO READ:വെടിക്കെട്ട് നിരോധന ഉത്തരവ് ഉപാധികളോടെ; ക്ഷേത്രങ്ങളുടെ കാര്യം സർക്കാരുകൾക്ക് തീരുമാനിക്കാം

ഇക്കാര്യത്തിൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ അവരുടെ നിലപാട് വ്യക്തമാക്കിയതിന് സന്തോഷമുണ്ട്. തനിക്കെതിരെ വരുന്ന പ്രചാരണങ്ങൾ കണ്ടാൽ താൻ പുതിയതായി കണ്ടെത്തിയ കാര്യം പറഞ്ഞത് പോലെയാണെന്നും അന്ന് തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ലെന.

ALSO READ:മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു, വൈൻ നിർമിച്ചു; യൂട്യൂബർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here