“പണ്ട് മുതലേ അവൾ അങ്ങനെയാണ്”: ലെനയെക്കുറിച്ച് മാതാപിതാക്കൾ

പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ലെന. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ലെനയ്ക്കായി. അടുത്തിടെ ലെനയുടെ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.

ALSO READ: പലസ്തീന് കൂടുതൽ സംരക്ഷണം നൽകണം; ആവശ്യവുമായി അറബ് രാജ്യങ്ങൾ

ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചുമൊക്കെയാണ് പുസ്തകത്തിൽ പറയുന്നത്. ഇതിന്റെ ഭാഗമായി താരം അടുത്തിടെ നൽകിയ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാനസികാരോഗ്യത്തെ കുറിച്ചും മുൻജന്മത്തെ കുറിച്ചുമെല്ലാമായിരുന്നു ലെന സംസാരിച്ചത്. ഇവരുടെ പരാമർശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രം​ഗത്ത് വരികയും ചെയ്തു.

ALSO READ: പരിക്കേറ്റ പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ

ഇപ്പോഴിതാ ലെനയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ അമ്മയും അച്ഛനും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം. കുട്ടിക്കാലം മുതലേ എല്ലാത്തിലും സംശയം ചോദിക്കുന്ന ആളായിരുന്നു ലെന. ഇപ്പോൾ ഒരു പുസ്തകം എഴുതി. എപ്പോഴും കൗതുകം കാണിച്ച ആൾ അതിനെ ഒരു കൺക്ലൂഷനിലെത്തിച്ച് പുസ്തകമാക്കിയത് വലിയ കാര്യമായി താൻ കാണുവെന്ന് ലെനയുടെ പിതാവ് പറയുന്നു. ബേബി ക്ലാസിന് സ്കൂളിൽ കൊണ്ടുവിടുമ്പോൾ സ്കൂളിൽ പോകണമെന്ന് സ്വയം പുറപ്പെടുന്ന കുട്ടിയായിരുന്നു. മൂന്ന് വയസുള്ളപ്പോൾ പ്രീ കെജിയിൽ കൊണ്ടുവിട്ടു. അവിടെയുള്ള മറ്റ് കുട്ടികൾ കരയുമ്പോൾ ലെന അവരെ ആശ്വസിപ്പിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News