ലോകത്തിന്റെ വിപ്ലവ സ്വപ്‌നങ്ങൾക്ക് കരുത്തേകിയ പ്രക്ഷോഭകാരി, ലെനിൻ ഓർമയായിട്ട് ഒരു നൂറ്റാണ്ട്

അയാൾ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ലോകത്തിൻ്റെ ചരിത്രം കൂടുതൽ പുരോഗമനപരവും ഉറപ്പുള്ളതും ആയേനെ. ഫിഡൽ കാസ്ട്രോ ഈ പറഞ്ഞത് മറ്റാരെക്കുറിച്ചുമല്ല. വ്ലാദിമർ ഇല്ലിച്ച് ഉല്യാനോവ്… അതായിരുന്നു അയാളുടെ പേര്. സൈബീരിയയിലൂടെ ഒഴുകുന്ന ലെന നദിയിൽ നിന്നും അയാൾ ലെനിൻ എന്ന പേര് സ്വീകരിച്ചു. പിന്നീട്, വ്ലാദിമിർ ലെനിൻ എന്ന ആ പേര് കമ്യൂണിസ്റ്റ് ആശയങ്ങൾ നെഞ്ചേറ്റുന്ന മുഴുവൻ ആളുകളിലേക്കുമൊഴുകി. റഷ്യൻ വിപ്ലവകാരിയായും, ഒക്ടോബർ വിപ്ലവത്തിൻ്റെ നായകനായും ലെനിനിസത്തിൻ്റെ തുടക്കകാരനായും ചരിത്രത്തിൽ അയാളുടെ പേര് എഴുതപ്പെട്ടു.

ALSO READ: ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്

റഷ്യയിലെ സിംബിർസിക്കിൽ 1870 ഏപ്രിൽ 22 നാണ് ലെനിന്റെ ജനനം. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ. മൂത്ത സഹോദരൻ അലക്സാണ്ടർ ഉല്യനോവാണ് ലെനിനെ കമ്യൂണിസ്റ്റ് ആശയധാരയിലേക്കെത്തിച്ചത്. തീവ്രവാദ പ്രവർത്തനം ആരോപിച്ച് സഹോദരനെ ഭരണകൂടം വധിച്ചതും സഹോദരിയെ നാടുകടത്തിയതും ലെനിന്റെ ജീവിതത്തെ മാറ്റിമറിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് ലെനിൻ കൂടുതൽ അടുത്തു. രാജ്യത്തെ സാർ ചക്രവർത്തി ഭരണം ഇല്ലായ്മ ചെയ്യുകയായിരുന്നു അന്ന് ഉയർന്നുവന്ന വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം. ലെനിൻ അത്തരം പ്രസ്ഥാനങ്ങളുടെ മുൻനിരയിലേക്ക് വളർന്നു. ഒരുവേള, ലെനിനെ ഭരണകൂടം സൈബീരിയൻ മരുഭൂമിയിലേക്ക് നാടുകടത്തി.തിരിച്ച് റഷ്യയിൽ എത്തിയ ശേഷമാണ് ലെനിൻ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് രൂപം നൽകുന്നത്.

1917 ൽ മൂന്ന് വർഷം നീണ്ടു നിന്ന ഒക്ടോബർ വിപ്ലവം റഷ്യയിൽ ആരംഭിച്ചു. എല്ലാ അധികാരവും തൊഴിലാളികൾക്ക് എന്നതായിരുന്നു മുദ്രാവാക്യം. ഒടുവിൽ, നിക്കോളാസ് സാറിനെയും കുടുംബത്തെയും വധിച്ച് ലെനിൻ്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്തു. കർഷകർക്ക് കൃഷിഭൂമി വിട്ടുകൊടുത്തും, സ്വകാര്യ സ്വത്തവകാശം റദ്ദാക്കിയും ലെനിൻ മാറ്റത്തിന് തുടക്കം കുറിച്ചു. ലോകത്താകെയുള്ള കമ്യൂണിസ്റ്റ് ആശയക്കാരെ ചേർത്ത് നിർത്താൻ പരിശ്രമിച്ചു. മാർക്സും എംഗൽസും ഒരുക്കിയ കമ്യൂണിസ്റ്റ് അടിത്തറയെ ലെനിൻ പരുവപ്പെടുത്തി.

പലതവണയാണ് വ്ലാദിമിർ ലെനിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെടിയുണ്ടകൾ നിരവധി ശരീരത്തിൽ ഏറ്റുവാങ്ങിയത് അദ്ദേഹത്തിൻ്റെ ആരോഗ്യം നശിപ്പിച്ചു. തൻ്റെ 54 ആം വയസിൽ 1924 യിൽ ഇതേ ദിവസമാണ് ലെനിൻ ലോകത്തോട് വിടപറയുന്നത്. തൻ്റെ ഹ്രസ്വമായ ജീവിത കാലയളവിൽ, ഒരു പുതിയ ലോക ക്രമത്തിന് കളമൊരുക്കിയാണ് ലെനിൻ വിടപറഞ്ഞത്. ആദ്യം പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ…. ലെനിൻ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ലോകത്തിൻ്റെ ചരിത്രം കൂടുതൽ പുരോഗമനപരമായേനെ…

ALSO READ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിവസം പുതുച്ചേരി ജിപ്മറിന് അവധി നൽകിയതിനെതിരായ ഹർജി ഇന്ന് പരി​ഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News