‘ഇംഗ്ലീഷ് പടങ്ങളിൽ കണ്ട ആ ലാപ്ടോപ്പ് ഇങ്ങെത്തി’; ടെക് ലോകം ഭരിക്കാൻ ഇനി ഇവൻ മതി

ഇംഗ്ലീഷ് സിനിമകളിൽ നമ്മൾ കണ്ട ട്രാന്സ്പരെന്റ് ലാപ്ടോപ്പ് ഇനി യാഥാർഥ്യമാകും. ലെനോവോയാണ് ഈ അദ്ഭുതലാപ്ടോപ് അവതരിപ്പിച്ചത്. മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ലൊനൊവൊ തിങ്ക്ബുക്ക് ട്രാൻസ്‌പെരന്റ് ഡിസ്പ്ലെ എന്ന മോഡൽ‌ പരിചയപ്പെടുത്തിയത്. 17.3 ഇഞ്ച് സ്ക്രീൻസ്പേസിൽ 55 ശതമാനത്തോളം ട്രാന്സ്പരെൻസി ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Also Read: കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; കൂടെ ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസസും

720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എൽഇഡി സ്ക്രീനാണ് കമ്പനി നൽകിയിരിക്കുന്നത്. സ്ക്രീനിനു പുറമെ കീബോര്ഡിലും ട്രാന്സ്പരെൻസി ഉണ്ടാകും. കൂടാതെ എ ഐ ജനറേറ്റഡ് കണ്ടെന്റും ലാപ്ടോപ്പിൽ ഇൻബിൽട്ട് ആയിട്ടുണ്ട്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ നിലവിലെ ലാപ്ടോപുകൾ പ്രവർത്തിക്കുന്നത് വിൻഡോസ് 11 ഒഎസ് തന്നെയായിരിക്കുമെന്നാണ് സൂചനകൾ. മറ്റു ഫീച്ചറുകൾ എന്തൊക്കെയാണെന്ന് ലെനോവോ പുറത്തുവിട്ടിട്ടില്ല.

Also Read: സെൻസറിങ്ങിലും മാറ്റം; സിനിമകൾക്ക് മൂന്നു വിഭാഗമായി സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാർ

ആദ്യത്തെ ഫോൾഡബിൾ ലാപ്ടോപ് (തിങ്ക്പാഡ് എക്സ് 1 ഫോൾഡ്) വിപണിയിൽ കൊണ്ടുവന്നതും ലെനോവോ തന്നെയാണ്. മൈക്രൊ എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിങ്ക്ബുക്ക് ട്രാൻസ്‌പേരന്റ് ഡിസ്പ്ലെ തയാറാക്കിയിട്ടുള്ളത്. ട്രാന്സ്പരെന്റ് ഡിസ്പ്ലേ എന്നത് തന്നെയാണ് തിങ്ക്പാഡിന്റെ ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ഏറ്റവും വലിയ ഫീച്ചർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News