ഇവനെ പടച്ചുവിട്ട കമ്പനിക്ക് പത്തില്‍ പത്ത്! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൻ്റെ കരുത്തുമായി ഇതാ ഒരു കിടിലൻ ടാബ്

legion

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൻ്റെ കരുത്തുമായി ലെനോവോയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡലായ ലെജിയൻ Y700 ജെൻ 4 ചൈനയില്‍ ലോഞ്ച് ചെയ്തു. 16 ജിബി വരെ റാമടക്കം ഉള്‍പ്പെട്ടിരിക്കുന്ന ടാബില്‍ 8.8 ഇഞ്ച് 165Hz ഡിസ്‌പ്ലേയാണ് ഉള്ളത്.7,600mAh ബാറ്ററിയുടെ കരുത്തും ടാബിനുണ്ട്.

ലെനോവോ ലെജിയൻ Y700 ജെൻ 4ൻ്റെ വില, ലഭ്യത;

ചൈനയിൽ 12GB+256GB ഓപ്ഷന് CNY 3,299 (ഏകദേശം 39,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്.അതേസമയം 16GB+512GB വേരിയന്റിന് CNY 3,799 (ഏകദേശം 44,900 രൂപ) ആണ് വില. ബ്ലാക്ക്, വൈറ്റ് കളര്‍ ഓപ്ഷനുക‍ളെ ഇതിനൊള്ളൂ. ലെനോവോ ഇ സ്റ്റോ‍ര്‍ വ‍ഴി ഇത് പര്‍ച്ചേസ് ചെയ്യാം.

ALSO READ: ഇന്റർനാഷണൽ സയന്റിഫിക് സ്റ്റേഷൻ ഓൺ ദി മൂൺ: ചന്ദ്രനിൽ പവർ പ്ലാന്റ് നിർമിക്കാൻ ഒന്നിച്ച് റഷ്യയും ചൈനയും

ലെനോവോ ലെജിയൻ Y700 ജെൻ 4ൻ്റെ സവിശേഷതകൾ:

ലെനോവോ ലെജിയൻ Y700 ജെൻ 4 3,040×1,904 പിക്സൽ റെസല്യൂഷൻ, 165Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 600 നിറ്റ്സ് ബ്രൈറ്റ്നസ് ലെവൽ, 12-ബിറ്റ് കളർ ഡെപ്ത്, ഉയർന്ന DCI-P3 കളർ കവറേജ് എന്നിവയുള്ള 8.8 ഇഞ്ച് സ്ക്രീനോട് കൂടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ ഡിസ്പ്ലേയിൽ ലഭ്യമാണ്.

മുൻപ് സൂചിപ്പിച്ചതുപോലെ 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്പാണ് ടാബിന് കരുത്ത് നല്‍കുന്നത്. ലെനോവോ ലെജിയൻ Y700 ജെൻ 4 ടാബ്‌ലെറ്റിൽ 68W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,600mAh ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. ടാബ്‌ലെറ്റ് ബൈപാസ് ചാർജിംഗ് സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News