ലിയോയ്ക്ക് ടിക്കറ്റെടുക്കണോ? പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

ലിയോ സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പുറത്തു വരുന്നത്. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ തങ്ങൾ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. 655 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.

ALSO READ: എഞ്ചിനീയറിങ് കോളേജുകളിൽ ‘ധീരോജ്വല’ വിജയവുമായി എസ്‌എഫ്ഐ; ഹൃദയാഭിവാദ്യം നേർന്ന് ധീരജിന്റെ അമ്മ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ലോകേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ദളപതി വിജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നാണ് ആ പോസ്റ്റിൽ ലോകേഷ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News