കുതിപ്പ് തുടരുന്നു; ലിയോ ഒടിടി റിലീസ് മാറ്റിവച്ചു

വിജയ്‍ ചിത്രം ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു. നവംബര്‍ 17 ന് നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനാലാണ് ഒടിടി റിലീസ് നീളുന്നത് എന്നാണ് വിവരം. നവംബര്‍ 23 ന് ചിത്രം ഒടിടിയിൽ റിലീസാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടില്‍ ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ജപ്പാന്‍ പലയിടത്തും ഹിറ്റാകാത്തതിനാല്‍ ലിയോയ്ക്ക് വീണ്ടും തീയറ്റര്‍ റണ്‍ കിട്ടിയെന്നാണ് വിവരം. ഇതോടെ നൂറോളം തീയറ്ററുകളില്‍ ലിയോ വീണ്ടും കളിക്കാന്‍ തുടങ്ങി. ഇക്കാരണത്താലാണ് ഒടിടി റിലീസ് വൈകുന്നത്.

ALSO READ: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ മഞ്ചേശ്വരത്തേക്ക്

വിജയ്‍ പ്രധാന കഥാപാത്രത്തിൽ എത്തി എന്നതിന് പുറമെ ലോകേഷ് കനകരാജിന്റെ സംവിധാന മികവും ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തുന്നതിന് കാരണമായി. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമായിരുന്നു ലിയോ സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‍സിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്‍ക്ക് നെറ്റ്‍ഫ്ലിക്സ് നല്‍കിയത് എന്നും ലളിത് കുമാര്‍ പറയുന്നു. എന്നാൽ ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദർശനത്തിനെത്തുക എന്നത് സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേ സമയം ചിത്രത്തിന്റെ എക്സറ്റന്‍റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൗതുകവും ബാക്കി നില്‍ക്കുന്നുണ്ട്. ജവാന്റെ എക്സ്റ്റന്‍റഡ് പതിപ്പാണ് നെറ്റ്ഫ്ലിക്സ് ഇറക്കിയത്.

ALSO READ: നയന്‍സ് ദേഷ്യക്കാരി; സൂപ്പര്‍താരത്തിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News