വയനാട്ടില്‍ അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്, ഒടുവില്‍ പുലി ചത്തു

വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ (47), സഹോദരന്‍ രവി (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേലൂര്‍ പുഴയില്‍ സമീപം മേയാന്‍ വിട്ട ആടിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പുലി പിന്മാറുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here