ആശങ്കയൊഴിഞ്ഞു, കൂടരഞ്ഞിയിൽ കൂട്ടിലായ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

Leopard

കോഴിക്കോട്: കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ മലബാർ സാങ്ച്വറിയിലെ ഉൾവനത്തിലാണ് പുലിയെ തുറന്നുവിട്ടത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് സർജൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പുലിയെ വനത്തിൽ തുറന്നുവിടാൻ തീരുമാനമായത്.

ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് കൂടരഞ്ഞിയിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.

Also Read: ‘ചലോ’ കെഎസ്ആര്‍ടിസി: ബസിന്റെ സഞ്ചാരപാത അറിയാനും, ബുക്ക് ചെയ്യാനും ചലോ ആപ് ഉടനെത്തും

2 ആഴ്ചയോളം പ്രദേശത്ത് ഭീതി പരത്തിയതിന് പിന്നാലെയാണ് വനംവകുപ്പിൻ്റെ കെണിയിൽ പുലി അകപ്പെട്ടത്. ആടുമേക്കാൻ പോയ സ്ത്രി പുലിയെ കണ്ട് ഭയന്നോടി വീണ് പരുക്കുപറ്റുകയും വളർത്തു മുഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

അതേസമയം, പഞ്ചാരക്കൊല്ലിയൽ വന്യമൃഗ ആക്രമത്തിൽ യുവതി മരണപ്പെട്ട സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ യോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News