പൂച്ചകുട്ടികളെന്നു കരുതി പുലികുട്ടികളെ വീട്ടിൽ കൊണ്ട് വന്നു,തിരികെ വനത്തിലെത്തിച്ച് വനംവകുപ്പ്

പലപ്പോഴും പൂച്ചകുട്ടികളെയും പുലികുട്ടികളെയും തമ്മിൽ തിരിച്ചറിയുമ്പോൾ തെറ്റാറുണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും ഇവയുടെ പ്രകൃതത്തിൽ നല്ല വ്യത്യാസമുണ്ട്. ഇപ്പോഴിതാ പൂച്ചകുട്ടികൾ എന്ന് കരുതി​ ​പുലിക്കുട്ടികളെ കാട്ടിൽ നിന്ന്​ കൊണ്ടുവന്ന ഒരു കർഷക കുടുംബത്തിന്‍റെ കഥയാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

ALSO READ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല; ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് തിരിച്ചടി

ഹരിയാനയിലെ ഒരു കുടുംബമാണ് പൂച്ചക്കുട്ടികളെന്ന് കരുതി പുള്ളിപ്പുലിയുടെ കുട്ടികളെ വീട്ടിൽ കൊണ്ടുവന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിലെ കർഷകൻ മുഹമ്മദ് സാജിദിനാണ് അബദ്ധം പറ്റിയത്. വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ അടുത്തുള്ള വനത്തിൽ പോയപ്പോഴാണ് പൂച്ചക്കുട്ടികളെന്നു കരുതി പുലിക്കുട്ടികളെയുമെടുത്തു വീട്ടിൽ വന്നത്.

ALSO READ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ എം ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകും; എം കെ സ്റ്റാലിൻ

കർഷകൻ പറയുന്നത് ഇനങ്ങനെയാണ് താനും കുടുംബവും കന്നുകാലികളെ മേയിച് തിരികെ മടങ്ങുമ്പോളാണ് പൂച്ചക്കുട്ടികളുടെ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ അമ്മയെ തിരയുന്ന രണ്ട് പൂച്ചക്കുട്ടികളെയാണ് കണ്ടത്. കൂട്ടത്തിൽ മറ്റ്​ പൂച്ചകളൊന്നും ഇല്ലാത്തതിനാൽ അവരെ തങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തി അവർക്ക് ആട്ടിൻപാൽ കൊടുത്തു, അവർ തങ്ങൾക്കൊപ്പം കളിക്കാൻ തുടങ്ങി. എന്നാൽ അവയിൽ അസ്വാഭാവികമായ എന്തോ ഒന്ന് ഞങ്ങൾക്ക് തോന്നി. മാത്രമല്ല ശരാശരി പൂച്ചക്കുട്ടിയേക്കാൾ വലുപ്പമുള്ളതിനാൽ ചില ഗ്രാമീണരെ വിളിച്ചുകാണിച്ചു. അവരാണ് ഇത് പുലിക്കുട്ടികളാണെന്ന് സ്ഥിരീകരിച്ചത്​’.

ALSO READ: ലാലേട്ടനൊപ്പം നിൽക്കുന്ന കൊച്ചുകുട്ടി; സിനിമസെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ ബൈജു

ആ രാത്രി മുഴുവൻ രണ്ട് കുഞ്ഞുങ്ങളെ നോക്കിയ ശേഷം രാവിലെ കുടുംബം വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പുള്ളിപുലികുട്ടികളെ എടുത്ത സ്ഥലത്തുതന്നെ കൊണ്ടെത്തിച്ചു. പിന്നീട് പുലികുട്ടികളുടെ അമ്മയെത്തുകയും അമ്മയ്ക്കൊപ്പം കുട്ടികൾ ചേർന്നുവെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News