പുള്ളിപ്പുലിയെ നടുറോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ നടു റോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി.മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് പുലി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.മുള്ളന്‍പന്നിയെ വേട്ടയാടുന്നതിനിടെ മുള്ളന്‍ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തതെന്നാണ് നിഗമനം.ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകൾ തറച്ചിട്ടുണ്ട്.

ALSO READ: എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും പറയാന്‍ പറ്റില്ല; സാധിക വേണുഗോപാൽ

അതേസമയം കഴിഞ്ഞ ദിവസം കൂടല്ലൂർ സ്വദേശിയായ കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാടത്ത് പുല്ലരിയാന്‍ പോയ പ്രജീഷ് എന്നയാളെയാണ് കടുവ പിടിച്ചത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്’ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടു.സംഭവത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്യും.

ALSO READ: ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ലെന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here