
കൊല്ലം പത്തനാപുരത്ത് വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. പുന്നല ചെമ്പ്രാമണ്‍ തോങ്കോട് വീട്ടില്‍ സുഭദ്രയുടെ പോത്തിനെയാണ് ആക്രമിച്ചത്. പുലര്‍ച്ചെയാണ് പുലി പോത്തിനെ ആക്രമിച്ചത്.
വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോള്‍ പുലി ഓടി രക്ഷപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
അതിനിടെ, തിരുവനന്തപുരം പാലോട് മടത്തറ വേങ്കല്ലയില്‍ കാട്ടാന ആക്രമണമുണ്ടായി. ആനയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്കുണ്ട്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു. ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. റോഡില്‍ ഒറ്റയാന്‍ കയറി നില്‍ക്കുയായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടുന്നതിനിടെയാണ് ഒരാള്‍ക്ക് കാലില്‍ പരുക്ക് പറ്റിയത്. ഇതിനിടെ സ്‌കൂട്ടറിന്റെ ഒരു ഭാഗം കാട്ടാന തകർക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

