സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിങ് അവതാളത്തിൽ: നിയമ നടപടിയിലേക്ക് നീങ്ങാനൊരുങ്ങി NGO യൂണിയൻ

POSTAL VOTE KERALA

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിംഗ് അവതാളത്തിൽ. പോസ്റ്റൽ വോട്ടിങ്ങിനുള്ള തീയതി ഇന്ന് അവസാനിരിക്കെ ഓരോ ജില്ലയിലും വോട്ട് ചെയ്തത് 20 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രം. മുഴുവൻ ജീവനക്കാർക്കും വോട്ടവകാശം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടിയിലേക്ക് പോകുമെന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ കൈരളി ന്യൂസിനോട് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസ് വിഭാഗക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ് ആണ് സംസ്ഥാനത്തുട നീളം അവതാളത്തിൽ ആയത്. വോട്ട് ചെയ്യാൻ മണിക്കൂറു നേരം കാത്തിരുന്നാലും ബാലറ്റ് പേപ്പർ കിട്ടാത്ത അവസ്ഥയാണ്. നിലവിൽ എട്ടാം തീയതി വരെയാണ് പോസ്റ്റൽ വോട്ടിംഗിനുള്ള സമയം. പലയിടത്തും മന്ദഗതിയിൽ ആയതിനാൽ നീട്ടി നൽകിയ സമയമാണിത്. മുഴുവൻ ജീവനക്കാർക്കും വോട്ടവകാശം ലഭിക്കാത്ത സാഹചര്യം ആണ് നിലവിലുള്ളത്. വോട്ടവകാശം ഉറപ്പാക്കിയില്ലാ എങ്കിൽ ശക്തമായ നിയമനടപടിയിലേക്ക് കടക്കാനാണ് എൻജിഒ യൂണിയന്റെ തീരുമാനം.

ALSO READ: ചരിത്ര വിധിയെഴുതാൻ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അടിയന്തര നടപടി എടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ആ ഉറപ്പ് പാലിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. മെസ്സേജ് ലഭിച്ച് അതാത് കേന്ദ്രങ്ങളിൽ എത്തുമ്പോൾ പോസ്റ്റൽ ബാലറ്റ് പേപ്പർ എത്തിയില്ല എന്ന മറുപടിയാണ് വോട്ട് ചെയ്യാൻ എത്തിയവർക്ക് ലഭിക്കുന്നത്. ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം ഏപ്രിൽ 9ന് ശേഷവും പ്രവർത്തിപ്പിക്കണം എന്നാണ് എൻ ജി ഒ യൂണിയന്റെ ആവശ്യം. ഇല്ലെങ്കിൽ ശക്തമായ നടപടിയിലേക്ക് കടക്കാനാണ് എൻജിഒ യൂണിയന്റെ തീരുമാനം.. ബാലറ്റ് ഇല്ലാത്തതിന്റെ പേരിൽ വോട്ട് ചെയ്യാതെ തിരിച്ചുപോകുന്ന സ്ഥിതിയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News