
നാലുമണിക്ക് ചായ കുടിക്കുമ്പോൾ കൂടെ കഴിക്കാൻ പലഹാരമൊന്നുമില്ലേ? ചോളമുണ്ടെങ്കിൽ ഒരു അടിപൊളി കോൺ മസാല തയ്യാറാക്കാം. കുറച്ച് എരിവും മധുരവുമൊക്കെയുള്ള കോൺ മസാലയെ കോൺ ചാട്ട് എന്നും വിശേഷിപ്പിക്കപ്പെടുന്നു. നാവിൽ രുചിയൂറുന്ന സാലഡ് ആയും ലഘുഭക്ഷണമായും കോൺ മസാല കഴിക്കാം.
കോൺ മസാല ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
2 കപ്പ് സ്വീറ്റ് കോൺ
1 ടീസ്പൂൺ വെണ്ണ
¼ ടീസ്പൂൺ കശ്മീരി ചുവന്ന മുളകുപൊടി
¼ ടീസ്പൂൺ ജീരകപ്പൊടി
2 ടീസ്പൂൺ നാരങ്ങ നീര്
¾ ടീസ്പൂൺ ചാട്ട് മസാല
¼ ടീസ്പൂൺ ഉപ്പ്
തയ്യാറാക്കുന്ന വിധം
2 കപ്പ് സ്വീറ്റ് കോൺ വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഊറ്റിയെടുത്ത് ഒരു പാനിലേക്ക് മാറ്റുക.പാനിലേക്ക് വെണ്ണ ചേർത്ത് ഇടത്തരം തീയിൽ 2 മിനിറ്റ് വറുക്കുക. ചോളത്തിന്റെ മണം വരുന്നത് വരെ റോസ്റ്റ് ചെയ്യുക. ശേഷം ചോളം ഒരു പാത്രത്തിലേക്ക് മാറ്റി 5 മിനിറ്റ് തണുപ്പിക്കുക. ബൗളിലേക്ക് ¼ ടീസ്പൂൺ മുളകുപൊടി, ¼ ടീസ്പൂൺ ജീരകപ്പൊടി, ¾ ടീസ്പൂൺ ചാട്ട് മസാല, ¼ ടീസ്പൂൺ ഉപ്പ്, 2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ചേരുവകൾ യോജിക്കുവാൻ നന്നായി ഇളക്കുക. സ്വാദിഷ്ടമായ കോൺ മസാല റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here