
ലോകക്ലാസിക് കോമഡി ചിത്രങ്ങളുടെ മുൻനിരയിലാണ് 1997-ൽ പുറത്തിറങ്ങിയ ‘ലയർ ലയർ’ (Liar Liar). ജിം ക്യാരിയുടെ അസാധാരണ പ്രകടനത്തിലൂടെയും നർമ്മരംഗങ്ങളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ ചിത്രമാണിത്.
ഫ്ലെച്ചർ റീഡ് എന്ന കഥാപാത്രം അതിസമർത്ഥനായ ഒരു വക്കീലാണ്. തന്റെ വിജയത്തിനായി എന്തുനുണയും പറയുന്ന വ്യക്തിത്വം. ജീവിതത്തിൽ നുണ കൊണ്ട് മാത്രം വിജയങ്ങൾ നേടിയ അദ്ദേഹത്തിന് ഒരു ദിവസം നുണപറയാൻ കഴിയാതെയാകുന്നു.
തുടർച്ചയായി ഇരുപത്തിനാല് മണിക്കൂർ നുണ പറയാതെ ജീവിക്കാൻ തീരുമാനിക്കുന്ന ഫ്ലെച്ചറിന്റെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടോം ഷാഡിയാക് ആണ് ലയർ ലയർ സംവിധാനം ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

