നുണയന്മാരെ.. ഇതാണ് എസ്റ്റിമേറ്റും എക്സ്പെൻസും തമ്മിലുള്ള വ്യത്യാസം ഇനിയെങ്കിലും ഒന്ന് മനസിലാക്കൂ

Estimate expense

ചൂരൽമല ദുരന്തത്തിൽ വ്യാജപ്രചരണങ്ങലുമായി കളം നിറയുകയാണ് മാധ്യമങ്ങൾ. അസത്യ വാർത്ത ഏറ്റെടുത്ത് സർക്കാരിനെതിരെ കല്ലെറിയാൻ പോകുന്നതിന് മുമ്പ് ഇതൊന്ന് വായിച്ചു നോക്കുക.

Also Read: ചൂരൽമല ദുരന്തം അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണം; മന്ത്രി മുഹമ്മദ് റിയാസ്
പോസ്റ്റ് ട്രൂത്തിന്റെ കാലഘട്ടത്തിൽ കള്ളത്തെ സത്യമായി പ്രചരിപ്പിക്കുവാൻ സംഘടിതമായ ശ്രമം എപ്പോഴും നടക്കുന്നതാണ്. എന്നാൽ കള്ളമാണെന്ന് തിരിച്ചറിഞ്ഞാലും അത് പ്രചരിപ്പിക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങൾ. നൂറു തവണ കള്ളം ആവർത്തിച്ചാലും അത് സത്യമാകുകയില്ല. വിനീഷ് കെ വിജയൻ ഇപ്പോൾ കുറച്ച് തമാശയും എന്നാൽ കൂടുതൽ കാര്യങ്ങളും ചേർത്ത് കള്ളം പ്രചരിപ്പിക്കുന്നവർക്ക് മനസിലാകുന്ന രീതിയിൽ എസ്റ്റിമേറ്റും എക്സ്പെൻസും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയാണ്. ലീഗുകാർക്ക് എളുപ്പം മനസിലാകുന്ന രീതിയിലാണ് കുറുപ്പ്. അതൊന്ന് വായിച്ച് നോക്കിയിട്ടെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.

Also Read: വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം

എസ്റ്റിമേറ്റും എക്സ്പെൻസും
ലീഗുകാർക്ക് മനസ്സിലാകാനുള്ള എളുപ്പ വഴി:
മലപ്പുറത്ത് ഒരു സമ്മേളനം നടത്താൻ ലീഗ് ജില്ലാക്കമ്മിറ്റി തീരുമാനിച്ചു എന്ന് കരുതുക. സമ്മേളനത്തിനുള്ള ബിരിയാണിക്കായി സംഘാടക സമിതി ഒരു ബഡ്ജറ്റ് തയ്യാറാക്കുമല്ലോ.
പോത്ത് 4 എണ്ണം: 2 ലക്ഷം
ബിര്യാണി അരി: 1 ലക്ഷം
മസാലക്കൂട്ട്: പതിനായിരം
ഡാൽഡ: പതിനായിരം
പച്ചക്കറി: ഇരുപതിനായിരം
പണ്ഡാരി: 25000
പലവക: പതിനായിരം
ആകെ: 3.75 ലക്ഷം
ഇതിനാണ് #എസ്റ്റിമേറ്റ് എന്ന് പറയുന്നത്.
കുഞ്ഞാപ്പ വിളിച്ച് പറഞ്ഞപ്പോൾ KMCC കുണ്ടിലങ്ങാടി 2 പോത്തിനെ ഫ്രീ ആയി തരാമെന്ന് സമ്മതിച്ചുവെന്ന് കരുതുക.
അരിയുടെ മൊത്തം ചെലവ് ഒരു പുത്തൻ പണക്കാരൻ സ്പോൺസർ ചെയ്യാമെന്നും, പറഞ്ഞതായി കരുതുക.
അങ്ങനെയെങ്കിൽ വെറും 1.75 ലക്ഷം രൂപ മാത്രമേ ആകെ ചെലവാകൂ.
അതാണ് സമ്മേളനത്തിന്റെ ബിര്യാണിയുടെ ചെലവ് അഥവാ #എക്സ്പെൻസ്‌ എന്ന് പറയുന്നത്.
അപ്പോൾപ്പിന്നെ ലീഗ് സമ്മേളനത്തിന് ബിര്യാണി വക്കാൻ 3.75 ലക്ഷം രൂപ ചെലവാക്കി എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പച്ചനുണയല്ലേ?
അതുപോലെ തന്നെയാണ് വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിക്കുന്ന ചെലവ് (എസ്റ്റിമേറ്റ്) യഥാർത്ഥത്തിൽ ചെലവാക്കിയ തുകയാണെന്ന് (എക്സ്പെൻസ്‌) നിങ്ങൾ പ്രചരിപ്പിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News