
ഇനി എല്‍ഐസി പ്രീമിയം വാട്‌സ്ആപ്പ് ബോട്ട് വഴിയും അടയ്ക്കാം. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിൽ ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും വാട്‌സ്ആപ്പ് ബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി.
എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കൾക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ നെറ്റ് ബാങ്കിങ്ങോ യുപിഐ അല്ലെങ്കിൽ കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ഐസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ALSO READ; ഈയാഴ്ചത്തെ കോടിപതി നിങ്ങളാണോ? സമൃദ്ധി എസ്എം 2 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്, വിവരങ്ങളറിയാം
എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത എല്‍ഐസി പോളിസി ഉടമകള്‍ക്ക് 8976862090 എന്ന മൊബൈല്‍ നമ്പറില്‍ ‘HI’ എന്ന മെസേജ് അയച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ സ്‌ക്രീനില്‍ വരുന്നതായിരിക്കും. എല്‍ഐസി പോളിസി സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നമ്പര്‍ തെരഞ്ഞെടുക്കുക. www.licindia.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
എൽഐസിയുടെ ഉപഭോക്താക്കൾക്ക് പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ ഈ ഓപ്ഷൻ സഹായിക്കുമെന്നും, വാട്ട്‌സ്ആപ്പ് വഴി എവിടെ നിന്നും എപ്പോൾ വേണമെങ്കിലും എൽഐസി പ്രീമിയങ്ങൾ അടയ്ക്കുന്നതിനുള്ള സൗകര്യം വളരെ സഹായപ്രദമാണെന്നും എൽഐസി ഓഫ് ഇന്ത്യ സിഇഒയും എംഡിയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



