സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ്

പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ 350 ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് നിലവിൽ ലൈസൻസ് അനുവദിച്ച് സൗദി. സൗദി നിക്ഷേപകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈകാതെ കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ സൗദിയിൽ ആസ്ഥാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റിയാദിലെ ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ‘തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിക്കും’: വി എസ് സുനില്‍കുമാര്‍

ഇതുവരെ 350 ലധികം അന്താരാഷ്ട്ര നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചു.അവരിൽ ഭൂരിഭാഗവും റിയാദിലായിരിക്കും ആസ്ഥാനം സ്ഥാപിക്കുക. ഇതുവരെ 30,000 ത്തോളം അന്താരാഷ്ട്ര നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചു.

ഈ വർഷം ജനുവരി മുതൽ സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമത്തിന് കഴിഞ്ഞ ഡിസംബറിൽ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി കമ്പനികളാണ് സൗദിയിൽ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭാവിയിൽ തന്നെ കൂടുതൽ നിക്ഷേപകർ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മുമ്പുള്ളതിനേക്കാൾ ഇരട്ടിയാക്കി ഉയർത്തും. 2030 ഓടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ മൂന്നു ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അഭിമുഖം ഏപ്രിലിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News