കുട്ടിയെ തിരിച്ചിരുത്തി സ്‌കൂട്ടര്‍ ഓടിച്ചു; ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

കുട്ടിയെ പുറം തിരിച്ചിരുത്തി സ്‌കൂട്ടര്‍ ഓടിച്ച ആളുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയിലാണ് 9 വയസുകാരിയെ പിറകില്‍ പുറംതിരിഞ്ഞിരുത്തി ഹെല്‍മറ്റില്ലാതെ അപകടകരമായി വാഹനമോടിച്ചത്.

പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തത്. സംഭവത്തില്‍ മാവൂര്‍ കല്‍പ്പള്ളി സ്വദേശിയായ യുവാവിന്റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ഇടപ്പാലിലുള്ള iDTR ട്രെയിനിങ് സെന്ററില്‍ 5 ദിവസത്തെ പരിശീലത്തിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Also Read : കേന്ദ്രബജറ്റ്; കേരളത്തിന് പൂര്‍ണ അവഗണന, ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍ പാടുണ്ടോ ? സംസ്ഥാനത്തിന് അവകാശപ്പെട്ടത് കേന്ദ്രം നിഷേധിക്കുന്നു: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂർ–തെങ്ങിലക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ആര്‍ടി ഓഫീസിലെ ശ്രീ ഷെബീര്‍ മുഹമ്മദ് സി പി (എം വി ഐ),ശ്രീ മുസ്തഫ എ കെ (എ എം വി ഐ) എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ആര്‍ ടി ഒ ശ്രീ നസീര്‍ പി എ യാണ് നടപടി എടുത്തത്.

കോഴിക്കോട് ആർടി ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News