അടിച്ചമര്‍ത്തലും ലഹളയും ഒരുവശത്ത്; മണിപ്പൂരിന് അഭിമാനിക്കാം ഈ കൊച്ചുമിടുക്കിയില്‍, അന്താരാഷ്ട്ര വേദിയിലെ ആ പ്രതിഷേധം വൈറല്‍

മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥ ആക്ടിവിസ്റ്റ്, പേര് ലിസിപ്രിയ കംഗുജാം. പന്ത്രണ്ട് വയസ് മാത്രമാണ് ലിസിപ്രിയയുടെ പ്രായം. തന്റെ സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ലോകത്തിന്റെ ശബ്ദമാവുകയാണവള്‍. ദുബായില്‍ നടക്കുന്ന യുണൈറ്റ് നേഷന്‍സ് ക്ലൈമറ്റ് കോണ്‍ഫറന്‍സ് 2023 വേദിയില്‍ ചാടിക്കയറി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണവള്‍. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം, നമ്മുടെ ഗ്രഹത്തെയും ഭാവിയെയും രക്ഷിക്കണം എന്ന പ്ലക്കാര്‍ഡുമായാണ് അവള്‍ വേദിയിലേക്ക് ഓടിയെത്തിയത്.

ALSO READ: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മൂന്ന് തവണ ഗർഭിണിയായി, ഒടുവിൽ കോടതി കയറിയിറങ്ങി കുടുംബം

വേദിയിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയ ലിസിപ്രിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിനെതിരെ പ്രതിഷേധിക്കുകയും ഒരു ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തു. സദസിലിരുന്നവര്‍ വലിയ കരഘോഷത്തോടെയാണ് അവളുടെ പ്രസംഗത്തെ സ്വീകരിച്ചത്. അതേസമയം കോപ്പ്28 ഡയറക്ടര്‍ ജനറല്‍ അംബാസിഡര്‍ മാജിദ് അല്‍ സുവൈദി ലിസിയുടെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും സദസിലിരുന്നവരോട് ഒരു വട്ടം കൂടി കൈയ്യടിച്ച് അവളെ അഭിനന്ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: ജപ്പാനിൽ ടൺ കണക്കിന് മീനുകൾ കടൽത്തീരത്ത് ചത്തടിയുന്നു; പരിഭ്രാന്തിയോടെ ജനങ്ങൾ

എന്നാല്‍ ഇത്തരമൊരു പ്രതിഷേധം കാഴ്ചവെച്ച തന്നെ സംഘാടകര്‍ പുറത്താക്കിയെന്ന ആരോപണവുമായി ലിസി രംഗത്തെത്തി. തന്റെ ബാഡ്ജ് പിടിച്ചുവെച്ചത് എന്തിനാണെന്നും ഇത് കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും അതും യുഎന്നിന്റെ ഒരു പരിപാടിയിലെന്നും ലിസി ചൂണ്ടിക്കാട്ടി. യുഎന്നില്‍ എന്റെ ശബ്ദം ഉയര്‍ത്താന്‍ എനിക്ക് അധികാരം ഉണ്ടെന്നും ലിസി പറഞ്ഞു. ഇരുന്നൂറോളം രാജ്യങ്ങളാണ് കോപ്പ്28ല്‍ പങ്കെടുക്കുന്നത്. ദുബായില്‍ നടക്കുന്ന ഈ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ 190 രാജ്യങ്ങളില്‍ നിന്നായി 60,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തിമോര്‍ ലെസ്റ്റിന്റെ പ്രത്യേക പ്രതിനിധിയായാണ് ലിസിപ്രിയ ദുബായില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here