ലൈഫ് ഗാര്‍ഡുകൾക്ക് അവസരം; സേവനം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച്

life-guards

ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് ആണിത്. 20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.

Read Also: മലയിൻകീഴ് എംഎംഎസ് കോളേജിൽ അധ്യാപക ഒഴിവുകൾ

ഇവര്‍ ഗോവയിലെ എന്‍ ഐ ഡബ്ല്യൂ എസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ്) നിന്നുമുള്ള കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവർ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2297707, 9447967155.

Read Also: എല്‍ ബി എസില്‍ അധ്യാപക ഒഴിവുകള്‍; യോഗ്യത, അഭിമുഖ തീയതി അറിയാം

കെയര്‍ടേക്കര്‍ ഒഴിവ്


ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ മേയ് ഏഴിന് മുമ്പ് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 0477-2245673. ഇമെയില്‍: zswoalp@gmail.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News