വെൻ്റിലേറ്ററിൽ നിന്നും മാറ്റി; ഹരീഷ് റാണയ്ക്ക് ഓക്സിജൻ, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി ഒ‍ഴിവാക്കും

രാജ്യത്തെ ആദ്യ ദയാവധത്തിന് വിധിച്ച് ഡൽഹി എയിംസിലുള്ള ഹരീഷ് റാണയ്ക്ക് വെൻ്റിലേറ്റർ സൗകര്യം നീക്കി. 2013-ൽ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഹരീഷ് കിടപ്പിലായത്. ഹരീഷിന് ഭക്ഷണം നൽകുന്ന ട്യൂബ് മാറ്റുകയും മരുന്നുകള്‍ നൽകി വരികയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വേദനരഹിതമായ മരണമാണ് ഹരീഷ് റാണയ്ക്ക് നൽകുക. ഓക്സിജൻ, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒ‍ഴിവാക്കുക എന്നതാണ് ലക്ഷ്യം.

2018ൽ ദയാവധത്തിന് കോടതി നിയമ  സാധുത നൽകിയ ശേഷം രാജ്യത്ത് കോടതി ഉത്തരവിലൂടെ ദയാവധം നടപ്പിലാക്കുന്ന ആദ്യ കേസാണ് ഹരീഷ്  റാണയുടേത്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് അനുമതി നല്‍കിയത്. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു.

ALSO READ: മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി പൊലീസ്

മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ അന്തസ്സോടെയുള്ള മരണത്തിന് വ്യക്തികൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News