കേട്ടാൽ ആരും ഞെട്ടും, സംഗീത മാന്ത്രികന്റെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്

A R Rahman diet

ലോകത്ത് സംഗീത പ്രേമികളുടെ മന്ത്രികനാണ് എ ആർ റഹ്മാൻ. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ താരം തന്റെ മികവ് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. സംഗീത സംവിധാനത്തിൽ എന്നും മാജിക്കുകൾ തീർത്ത ഒരാളാണ്. ലോകത്ത് എ ആർ റഹ്മാനെയും , അദ്ദേഹത്തിന്റെ പാട്ടിനെയും അറിയാത്തവരായി ആരും ഉണ്ടാകില്ല. ചെയ്യുന്ന പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്. ഒരുവിധപ്പെട്ട എല്ലാവരുടെയും പ്ലേയ് ലിസ്റ്റിൽ എ ആർ റഹ്മാൻ ഹിറ്റ്‌സ് ആയിരിക്കും ആദ്യം ഉണ്ടാവുക.

അടുത്തിടെ ഒരു ചാനൽ ഷോയിൽ തന്റെ ഡയറ്റിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് എ ആർ റഹ്മാൻ. കഴിഞ്ഞ പത്ത് വർഷമായി താൻ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പഞ്ചസാര ഒഴിവാക്കിയതിന് പുറമെ ചോറ് കഴിക്കുന്നത് കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.

Also read: ഉറുമ്പ് ഒരു ശല്യമാണോ? രാസവസ്തുക്കൾ ഇല്ലാതെ തുരത്താൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ..!

ഏതൊരു പാട്ടുകാരനും അദ്ദേഹത്തിന്റെ ശബ്ദം ഇഷ്ടപ്പെടുന്നവരാണ്. അങ്ങനെ ശബ്ദം സൂക്ഷിക്കാൻ അദ്ദേഹം മധുരം കുറച്ചാണ് കഴിക്കുന്നത് എന്നും പഞ്ചസാര ഒട്ടും കഴിക്കാറില്ലെന്നുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരുപാട് ഗായകർ ഇതിനുമുൻപും മധുരം തങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴുവാക്കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News