ഉറുമ്പ് ഒരു ശല്യമാണോ? രാസവസ്തുക്കൾ ഇല്ലാതെ തുരത്താൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ..!

ant

ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറുമ്പ് ശല്യം. തുണികൾക്കിടയിലും, പത്രങ്ങൾക്കിടയിലും, തറയിലും ഭിത്തിയിലും എല്ലാം
ഉറുമ്പുകളെ കാണപ്പെടാറുണ്ട്. ചില സ്ഥലത്ത് നോക്കിയാൽ ഉറുമ്പിന്റെ കൂടുതന്നെ രൂപപ്പെടാറുണ്ട്. എന്തൊക്കെ ചെയ്തിട്ടും ചിലപ്പോൾ ഉറുമ്പ് ശല്യം മാറാറില്ല. അങ്ങനെ ഒരു അവസ്ഥ നേരിടുന്നുണ്ടെങ്കിൽ ഈ പൊടിക്കൈകൾ നിങ്ങൾക്ക് ഉറപ്പായും ഗുണം ചെയ്യും.

വിനാഗിരിയും വെള്ളവും ഒരേ അളവിൽ ഉറുമ്പ് ഉള്ള സ്ഥലത്ത് സ്പ്രൈ ചെയ്യുന്നത് ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ സഹായിക്കും. ഉറുമ്പ് വരുന്ന വഴികളിലും വാതിലുകളുടെയും ജനാലകളുടെയും ഇടയിൽ എല്ലാം നാരങ്ങാ നീര് ഒഴിക്കുന്നതും ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ സഹായിക്കും. അടുത്തതായി വീട്ടിൽ എന്നും പരീക്ഷിച്ച് നോക്കാൻ പറ്റിയ ഒരു പൊടിക്കൈയാണ് കറുവപ്പട്ട. ഉറുമ്പ് വരുന്ന വഴിത്താരയിൽ എല്ലാം കറുവപ്പട്ട പൊടി വിതറുന്നത് നല്ലതാണ്.

Also read: കടയിൽ നിന്നും നല്ല തേങ്ങ ഏങ്ങനെ കണ്ടെത്താം?

മഞ്ഞൾപ്പൊടിയും ഉറുമ്പിനെ പ്രതിരോധിക്കാൻ വളരെ ഉത്തമമാണ്. ഉറുമ്പ് ഉള്ള സ്ഥലത്ത് ഒക്കെ മഞ്ഞൾപ്പൊടി ഇടുന്നത് നല്ലതാണ്. ഉപ്പിട്ട് വെള്ളം തിളപ്പിച്ച് എല്ലായിടത്തും സ്പ്രൈ ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇതിലുപരി ഭക്ഷണ വസ്തുക്കൾ തുറന്നുവയ്ക്കാതിരിക്കുകയും , പത്രങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടൻ കഴുകി വയ്ക്കുകയും ചെയ്താൽ ഉറുമ്പിന്റെ ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News