ഷൂ വെട്ടിതിളങ്ങും: പോളിഷിന്റെ ചരിത്രം എന്ത്

Shoe Polish usage

ഷൂ വെട്ടിതിളങ്ങാൻ ഉപയോഗിക്കുന്ന വസ്തുവാണ് പോളിഷ്. തുകൽ കൊണ്ട് നിർമിച്ച ഷൂ അല്ലെങ്കിൽ ബൂട്ടികൾ പുതുപുത്തൻ പോലെ വെട്ടിതിളങ്ങാൻ ഉപയോഗിക്കുന്ന വസ്തുവാണ് പോളിഷ്.

പോളിഷിന്റെ ആരംഭം പ്രകൃതിദത്തമായ മെഴുകിൽ നിന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഷൂ പോളിഷുകൾ രംഗത്തേക്ക് എത്തുന്നത്. നാഫ്ത, ടർപ്പന്റൈൻ, ഡൈ, ഗം മുതലായ വസ്തുക്കൾ ഉപയോഗിച്ചാണ് നിലവിൽ ഷൂ പോളിഷുകൾ നിർമിക്കുന്നത്.

Also Read: ഗോപി മഞ്ചൂരിയൻ തയ്യാറാക്കാൻ ഉള്ളി അരിഞ്ഞ് വഴറ്റണോ; കൺഫ്യൂഷൻ തീർക്കാം, ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

ഡബ്ബിൻ എന്നൊരു മെഴുകുൽപ്പന്നമായിരുന്നു മധ്യകാലഘട്ടത്തിൽ തുകലുകൾ മയപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. ഇവയാണ് പരിണമിച്ച് ആധുനിക കാലത്തെ ഷൂപോളിഷുകൾ ആയി മാറിയത്. 19-ാം നൂറ്റാണ്ട് മുതൽ പലതരത്തിലുള്ള ഷൂ പോളിഷുകൾ വിപണിയിൽ ലഭ്യമായി തുടങ്ങി. അന്ന് അ‍വയെ പോളിഷുകൾ എന്നായിരുന്നില്ല വിളിച്ചിരുന്നത് മറിച്ച് ഡബ്ബിൻ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഇവയുടെ പ്രധാന ഉപയോഗം ഷൂ കറുപ്പിക്കുക എന്നതായിരുന്നു.

ലോകമഹായുദ്ധങ്ങളുടെ കാലത്ത് പട്ടാളക്കാരുടെ ഷൂ തിളക്കം വെയ്പ്പിക്കുന്നതിനായി വലിയ തോതിൽ പോളിഷുകളുടെ ആവശ്യകത ഉണ്ടായിരുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല് ഷൂ പോളിഷ് എന്നത് കത്തുന്നതും വിഷവുമായ വസ്തുവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News