‘സിംഹ വീട്’ എന്ന് കേട്ടിട്ടുണ്ടോ, കൂറ്റന്‍ വീട്ടില്‍ ഒരു കതകിനപ്പുറം സിംഹം എത്തും

വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ നമ്മള്‍ ഒരുപാടിടങ്ങള്‍ തേടിപ്പോകാറുണ്ട്. സാഹസികത ഇഷ്ടപെടുന്നവര്‍ കാടും മേടും മലയുമൊക്കെ തിരക്കി പോകാറുണ്ട്. എന്നാല്‍ സിംഹങ്ങളുടെ ഇടയില്‍ താമസിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിന് കഴിയുന്ന ഒരിടമുണ്ട്.

ലൈണ്‍ ഹൗസ് അഥവാ സിംഹ വീട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. സൗത്ത് ആഫ്രിക്കയിലെ ലോകപ്രശസ്തമായ വൈല്‍ഡ് റിസര്‍വ് ആന്‍ഡ് ലൈണ്‍ സാങ്ച്വറിയിലാണ് ഈ കൂറ്റന്‍ വീട് സ്ഥിതിചെയ്യുന്നത്. 70 ല്‍ അധികം സിംഹങ്ങള്‍ക്ക് നടുവിലാണ് വീട്. വിടിനുള്ളില്‍ നിന്ന് വെറും അഞ്ച് മീറ്റര്‍ അകലെ സിംഹങ്ങള്‍ വിഹരിക്കും. ഒരു കതകിനപ്പുറം സിംഹങ്ങളെ കാണാം.

ALSO READ: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ ഷാജന്‍ സ്‌കറിയ; ഒളിവിലെന്ന് സൂചന

കുറഞ്ഞത് രണ്ട് ദിവസത്തേക്ക് ബുക്ക് ചെയ്യണം. ഒരു സമയം ആറ് പേര്‍ക്ക് മാത്രമേ വീട്ടില്‍ താമസിക്കാന്‍ കഴിയു. ഒരു രാത്രിയിലേക്ക് 14000 ത്തിനു മുകളിലാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.മൂന്ന് ബെഡ് റൂം അടങ്ങുന്ന വീട്ടില്‍ ഓമന മൃഗങ്ങളെ അനുവദിക്കില്ല. ട്രിപ് അഡൈ്വസര്‍ എന്ന സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News