
അർജന്റീനയുടെ കരുത്തുറ്റ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി ഇനി വെറും ഫുട്ബോൾ താരം മാത്രമല്ല, ഫുട്‌ബോൾ ക്ലബ് ഉടമ കൂടിയാണ്. സ്‌പെയിനിലെ കാറ്റലൂനിയ പ്രവിശ്യയിലെ ഫുട്‌ബോൾ ക്ലബ് ആണ് മെസി സ്വന്തമാക്കിയത്. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയുടെ സമീപത്തു തന്നെയുള്ള ചെറിയ ക്ലബായ യൂണിയോ അസ്‌പോർട്ടീവോ കോർനെല്ല (യുഇ കോർനെല്ല) ടീമാണ് താരം വാങ്ങിയത്. സ്‌പെയിനിലെ അഞ്ചാം ഡിവിഷൻ ടീമാണിത്. എത്ര തുകയാണ് ടീമിനെ സ്വന്തമാക്കാൻ മുടക്കിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സീസണിൽ ക്ലബ് മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവിൽ അവർ മൂന്നാം സ്ഥാനത്തുണ്ട്. 3700 പേർക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ട് ക്ലബിനു സ്വന്തമായുണ്ട്. 1951 ഏപ്രിലിലാണ് ക്ലബ് സ്ഥാപിച്ചത്. 2013-14 സീസണിൽ ക്ലബ് അഞ്ചാം ഡിവിഷനിൽ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
ALSO READ: ഏഷ്യൻ ബീച്ച് ഗെയിംസ്: ഇന്ത്യൻ സംഘത്തിൻ്റെ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷെയായി മൊയ്തീൻ നൈന
സ്‌പാനിഷ് ക്ലബായ അൽമേരിയയുടെ 25 ശതമാനം ഓഹരി ഫെബ്രുവരിയിൽ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെസിയും ഒരു ക്ലബിന്റെ മുതലാളി ആയിരിക്കുന്നത്. ലയണൽ മെസിയെ പോലെ ഒരു മുൻനിര താരം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചെത്തിയത് ക്ലബ്ബിന്റെ ദീർഘകാല വളർച്ചക്ക് ഗുണകരമാകുമെന്ന് ആണ് മാനേജ്‌മെന്റ് അഭിപ്രായം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

